0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 817
മുന്നിൽ ഇനി തനിക്ക് ഈ ഫോർമാലിട്ടി ഒന്നും വേണ്ട... ദിയ: ഓകെ.. ശരി സമ്മതിച്ചു... ഇനി ഒന്ന് ചിരിക്ക്.... ഷൈൻ: ?? സത്യത്തിൽ ഈ നിമിഷങ്ങൾ അത്രയും ദിയ ഒരുപാട് എൻജോയ് ചെയ്യുന്നുണ്ടായിരുന്നു... ഷൈൻ തന്നോട് കാണിക്കുന്ന അടുപ്പത്തിൽ ദിയ ഒരുപാട് സന്തുഷ്ട ആയിരുന്നു... അവള് പോലും അറിയാത്ത ഒരു തരം അഡിക്ഷൻ അവൾക്ക് ഷൈനിൽ വന്നുകൊണ്ടിരിക്കുക ആയിരുന്നു... എന്നാൽ ഷൈൻ ആകട്ടെ തന്റെ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് കൊണ്ട് ആയിരുന്നു ദിയയോട് പെരുമാറുന്നത് മുഴുവൻ.. ഷൈനിന്റെ വാക്കിലോ പ്രവർത്തിയിലോ ഒരു തരി പോലും ആത്മാർഥതയും ഇല്ലായിരുന്നു... പിന്നെയും ഒരുപാട് മിണ്ടിയും പറഞ്ഞും അവർ കോളജിൽ എത്തി.... സത്യത്തിൽ ഫുഡ് ഒക്കെ ഓർഡർ ചെയ്ത് അത് കിട്ടി കഴിച്ച് ഒക്കെ വന്നപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു.. അത്കൊണ്ട് മറ്റുള്ളവർ ഒക്കെ അതാത് സ്ഥലങ്ങളിൽ എത്തിയിരുന്നു... ആൻഡ്രുവും മറ്റുള്ളവരും പോയിക്കാണും എന്നുറപ്പുള്ളത് കൊണ്ട് ഷൈൻ ദിയയുടെ കൂടെ ലൈബ്രറിയിലേക്ക് നടന്നു... ഷൈൻ: നമ്മൾ കുറച്ച് ലേറ്റ് ആയി അല്ലേ..??? ദിയ: കുറച്ച്.. സാരല്ല... ദിയ താക്കോൽ ഇട്ട് താഴ് തുറന്നു.. അവർ രണ്ടുപേരും ലൈബ്രറിയിൽ കയറി... അങ്ങനെ ഒട്ടും വൈകാതെ തന്നെ അവർ തങ്ങളുടെ ജോലികൾ ആരംഭിച്ചു....
വൈകുന്നേരം വരെ അവർ ഓരോ കാര്യങ്ങളെ കുറിച്ച് സംസാരിച്ചും ഇണങ്ങിയും പിണങ്ങിയും സമയം തള്ളി നീക്കി... വാസ്തവത്തിൽ ദിയയുടെ മനസ്സിൽ ഒരു വൈകാരിക അടുപ്പം ഉണ്ടാക്കി എടുക്കുക എന്ന ഷൈനിന്റെ ഗൂഢ ഉദ്ദേശം ഫലം കണ്ട് തുടങ്ങിയിരുന്നു... അങ്ങനെ ജോലി ഒക്കെ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ ഉള്ള സമയം ആയി.. ദിയയെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്യണം എന്ന് ഷൈനിന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷേ ആൻഡ്രൂ എന്ത് ചെയ്യും... ഷൈൻ: ദിയ.. താൻ എങ്ങനെ പോകുന്നത്..?? ദിയ: ബസ്സിൽ... ഷൈൻ: ഞാൻ ഡ്രോപ്പ് ചെയ്യാം... ദിയ അത് ആഗ്രഹിച്ചിരുന്നു എന്ന് കണ്ണിലെ തിളക്കം കണ്ടാൽ അറിയാം.. എന്നാലും അവള് സംശയത്തോടെ ചോദിച്ചു... ദിയ: അപ്പോ ആൻഡ്രൂ... ഷൈൻ: അത് കുഴപ്പം ഇല്ല ഞാൻ തന്നെ കൊണ്ടാക്കീട്ട്‌ ഇങ്ങോട്ട് തന്നെ വരും..

💬 Comments

View all comments