0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 816
ഷൈനിന്റെ തോളിൽ തന്നെ വെച്ചു... തന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ട് പടി ആണ് ഇതെല്ലാം എന്നറിയുന്നത് കൊണ്ട് ഷൈൻ എതിർക്കാൻ പോയില്ല.... അങ്ങനെ പെട്ടന്ന് തന്നെ അവർ റെസ്റ്റോറന്റിൽ എത്തി.. ബൈക്കിൽ നിന്നും ഇറങ്ങി ഷൈനും ദിയയും ഒരു പ്രൈവറ്റ് ടേബിളിൽ ഇരുന്നു... മെനു കാർഡ് നോക്കി രണ്ടുപേരും ഓരോ ചിക്കൻ നൂഡിൽസും ചില്ലി ചിക്കനും ഓർഡർ ചെയ്തു.... കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ഷൈൻ ദിയയോട് ചോദിച്ചു.... ഷൈൻ: താൻ നോൺ വെജ് കഴിക്കും അല്ലേ.. ഞാൻ കരുതിയത് താൻ വെജ് ആയിരിക്കും എന്നാ... ദിയ: ഞാൻ എല്ലാം കഴിക്കും.. പക്ഷേ മായ പക്ക വെജ് ആണ്.. ചിക്കന്റെ ഒക്കെ മണം പോലും അവൾക്ക് ഇഷ്ട്ടല്ല... ഷൈൻ: ഹും.. ഒപ്പോസിറ്റ്.... ദിയ: അതെ..അതെ... രണ്ടുപേരും അങ്ങനെ ചിരിച്ച് കളിച്ച് ഭക്ഷണം ഒക്കെ കഴിച്ച് തീർത്തു... ദിയ കൈ കഴുകി വന്നപ്പോളേക്കും ഷൈൻ ബില്ല് കൊടുക്കാൻ തുടങ്ങിയിരുന്നു... ഷൈൻ പേഴ്സിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്ത് കൊടുത്തു.... അങ്ങനെ ബില്ലൊക്കെ സെറ്റ് ചെയ്ത് അവർ പുറത്തേക്ക് ഇറങ്ങി.. ഷൈൻ: എന്നാ വിട്ടാലോ..??? ദിയ: ബിൽ ഏത്രായി ഷൈൻ..?? ഷൈൻ: എന്ത് പറ്റി..?? ദിയ: അല്ല.. എന്റെ ഷേയർ തരാൻ.... ഷൈൻ: ഷേയറോ..?? ദിയ: ആ...
ഷൈൻ: ഓകെ.. തനിക്ക് അത്ര നിർബന്ധം ആണെങ്കിൽ തരാം.. പക്ഷേ താൻ ഇപ്പോഴും എന്നെ ഒരു ഫ്രണ്ടായി കാണുന്നില്ല എന്നാകും അതിന്റെ അർത്ഥം.... ദിയ: അയ്യോ ഞാൻ അങ്ങനെ കരുതി പറഞ്ഞതല്ല... ഷൈൻ: അല്ലല്ലോ..?? ദിയ: അല്ല... ഷൈൻ: എന്നാ വാ.. വണ്ടിയിൽ കേറ്... ഷൈൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു.. ദിയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കയറി ഇരുന്നു... ദിയ കയറിയതും ഷൈൻ വണ്ടി മുന്നോട്ടെടുത്തു.... ദിയ മുന്നത്തേ പോലെ ഷൈനിന്റെ തോളിൽ കൈ വച്ച് മുന്നോട്ടാഞ് കൊണ്ട് ചോദിച്ചു... ദിയ: പിണക്കത്തിൽ ആണോ..?? ഷൈൻ: എനിക്ക് പിണക്കം ഒന്നും ഇല്ല.. ദിയ: സോറി ഷൈൻ.. ഞാൻ അങ്ങനെ ഒന്നും കരുതി പറഞ്ഞതല്ല... ഫോമൽ ആയി ചോദിച്ചു എന്നെ ഒള്ളു... ഷൈൻ: എന്നാ കേട്ടോ.. എന്റെ

💬 Comments

View all comments