0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 815
ഷൈൻ: അതെന്ത് പറ്റി..?? ദിയ: ഞായറാഴ്ച ഹോളിഡേ അല്ലേ.. അത്കൊണ്ട് ഹോസ്റ്റ്റ്‌ലിൽ ലഞ്ച് ലേറ്റ് ആയെ ഉണ്ടാക്കൂ... ഷൈൻ: ഹോ... ഈ അവസരം നന്നായി മുതലാക്കാൻ തന്നെ ഷൈൻ തീരുമാനിച്ചു... ഷൈൻ: ഞാനും എന്തായാലും പുറത്ത് നിന്ന് ആണല്ലോ.. എന്നാ നമുക്ക് ഒരുമിച്ച് പോകാം... താൻ ഏതായാലും വണ്ടിയും എടുത്തിട്ടില്ല... ദിയ: തന്റെ കൂടെ ഫ്രണ്ട്സ് ഇല്ലെ... ഷൈൻ: അത് സാരല്ല.. അവന്മാരോട് ഞാൻ പറഞ്ഞൊളാം... ഇന്ന് നമുക്ക് വിട്ട് തരാൻ... ദിയ: അതെന്താ അങ്ങനെ..?? ഷൈൻ: അല്ല.. നമ്മൾ.. അദ്യായിട്ട്‌ അല്ലേ.. ഒരുമിച്ച്.... ദിയ പെട്ടന്ന് അങ്ങനെ ചോദിച്ചെങ്കിലും ഉള്ളിൽ ചിരിച്ചുകൊണ്ട് അതെല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു... ദിയ: ശരി എന്നാൽ ഇറങ്ങാം... ഷൈൻ: ഓകെ... താൻ വാതിൽ പൂട്ടി വാ.. ഞാൻ താഴെ കാണും... ഷൈൻ കോണി ഇറങ്ങി നേരെ പാർക്കിങിലേക്ക്‌ ഓടി... വേഗം ചെന്ന് വണ്ടി എടുത്ത് എൻട്രൻസിന്റെ മുന്നിൽ കൊണ്ട് പോയി നിർത്തി.. എന്നിട്ട് ഫോൺ എടുത്ത് ആൻഡ്രുവിന് വിളിച്ചു... ആൻഡ്രൂ: ഹലോ.. നീ ഇറങ്ങിയോ.. നിക്ക്‌ ഞാൻ ഇപ്പൊ ഇറങ്ങും... ഷൈൻ: ടാ ഞാൻ ഇന്ന് നിങ്ങളുടെ കൂടെ ഇല്ല... ആൻഡ്രൂ: ഏ.. അതെന്താ..?? ഷൈൻ: ടാ ഞാനും ദിയയും കൂടി പോവാ.. അതുകൊണ്ട്... ആൻഡ്രൂ: ഓഹോ.. അപ്പോ അവിടം വരെ ഒക്കെ ആയി കാര്യങ്ങൾ... ഷൈൻ: എല്ലാം ഞാൻ വൈകീട്ട് പറയാം.. നീ അവന്മാരോട് പറഞ്ഞെക്ക്‌... എന്നാ ശരി... ഷൈൻ ഫോൺ കട്ട് ചെയ്ത് ദിയക്ക്‌ വേണ്ടി കാത്ത് നിന്നു....
അധികം വൈകാതെ തന്നെ ദിയ വന്നു ബൈക്കിൽ കയറി...ദിയ: പോകാം...?? ഷൈൻ: ഓകെ... ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു... ദിയക്ക്‌ സത്യത്തിൽ ഒരു മടി ഉണ്ടായിരുന്നെങ്കിലും അവൾ രണ്ടും കൽപ്പിച്ച് ഷൈനിന്റെ തോളിൽ കൈ വച്ച് ചോദിച്ചു... ദിയ: ഷൈൻ.. നമ്മൾ ഏത് റെസ്റ്റോറന്റിൽ ആണ് പോകുന്നത്..?? ഷൈൻ: ഇവിടെ അടുത്തൊരു ചൈനീസ് റെസ്റ്റോറന്റ് ഉണ്ട് അവിടെ പോകാം.. ഞങ്ങൾ മുന്നേ പോയിട്ടുണ്ട്.. നല്ല ഫുഡ് ആണ്... ദിയ: ഒഹ്.. ഓകെ.. മുഖം പുറകോട്ടു കൊണ്ടുപോയി എങ്കിലും ദിയ കൈ

💬 Comments

View all comments