0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 2.4K
നനഞ്ഞതിന്റെയും കാറ്റ് വീശുന്നതിന്റെയും കൊണ്ടാവാം... ഷൈൻ ഒന്നുകൂടി ദിയയോട് ചേർന്ന് ഇരുന്നു... എന്നിട്ട് ഇരിപ്പിടത്തിൽ വച്ചിരുന്ന അവളുടെ കൈക്ക്‌ മേലെ പതിയെ കൈ വച്ചു...
ദിയ എന്തെ എന്ന അർത്ഥത്തിൽ പുരികം ഉയർത്തി ഷൈനിനെ കാണിച്ചു... ഷൈൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമലുയർത്തി കാണിച്ചു... ഷൈനിന്റെ കൈ പതിയെ ദിയയുടെ കയ്യിനെ മുറുകെ പിടിച്ചു... മറ്റൊന്നും ആലോചിക്കാതെ ദിയയും അവളുടെ കയ്യാൽ ഷൈനിന്റെ കയ്യിൽ മുറുകെ പിടിച്ചു.... ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി.... അവരിരുവരിലും പ്രണയം നിറഞ്ഞ് തുളുമ്പി.. ജീവിതത്തിൽ മുൻപ് എങ്ങും അനുഭവിച്ചിട്ടില്ലാത്ത ഒരു തരം ഫീലിംഗ് ദിയ ആദ്യമായി അനുഭവിക്കുകയായിരുന്നു.... അവള് അറിയാതെ തന്നെ ഷൈനിന്റെ തോളിലേക്ക് തല ചായ്ച്ചു... ഷൈനിന്റെ കണ്ണുകളിൽ അപ്പോൾ ഉണ്ടായ ഭാവം ഇരയെ കെണിയിൽ വീഴ്ത്തിയ വേട്ടക്കാരന്റെതിന് സമാനം ആയിരുന്നു.... മഴ തോരുന്നത് വരെ അവർ അവിടെ അങ്ങനെ ഇരുന്നു... തമ്മിൽ ഒന്നും സംസാരിച്ചില്ല... എങ്കിലും ദിയ ഷൈനിനെ പ്രണയിക്കുന്നു എന്നതിന് ഇതിൽ പരം തെളിവ് ഒന്നും തന്നെ വേണ്ടായിരുന്നു.... ബസ്സ് സ്റ്റോപ്പിന്റെ ഷീറ്റിൽ നിന്നും മഴ തുള്ളികൾ നിലത്ത് വീഴുന്ന ശബ്ദം മാത്രം... ഷൈൻ പതിയെ ദിയയെ തട്ടി വിളിച്ചു.. അവളുടെ കൈ അപ്പോളും ഷൈനിന്റെ കൈക്കുള്ളിൽ ആയിരുന്നു... ഷൈൻ: ദിയ.. പോകാം...?? ദിയ ഷൈനിന്റെ തോളിൽ നിന്നും തല ഉയർത്തി നോക്കിയ ശേഷം ചിരിച്ച് കൊണ്ട് പോകാം എന്ന് പറഞ്ഞു.... അങ്ങനെ അവർ രണ്ടുപേരും വണ്ടിയിൽ കയറി യാത്ര തുടർന്നു... മഴ പെയ്ത് തോർന്നത് കൊണ്ട് നല്ല തണുപ്പാണ്.... കാറ്റ് അടിച്ച് കേറുന്നുണ്ട്... ദിയ പുറകിൽ

💬 Comments

View all comments