Chapter Title : Love Or Hate 07 [Rahul Rk]
അരവിന്ദിനെ നോക്കി..
അരവിന്ദ് സമ്മതിച്ചു എന്ന ഭാവത്തിൽ കണ്ണടച്ച് കാണിച്ചു...
അത് കണ്ടതും ഷൈൻ അർജുനോട് പറഞ്ഞു...
ഷൈൻ: സമ്മതം...
അർജുൻ: ഹും... ഓകെ...
അർജുൻ കുറച്ച് മുന്നോട്ട് ആഞ്ഞ് ഷൈനിന്റെ ചെവിയിൽ പറഞ്ഞു...
അർജുൻ: മതി എന്ന് പറയാൻ.. നിന്റെ ജീവൻ ഞാൻ ബാക്കി വക്കാം...
ഷൈൻ: മതി എന്ന് പറയാൻ പോലും നിന്നെ ഞാൻ സമ്മതിക്കില്ല....
അർജുൻ പുച്ഛത്തോടെ ഷൈനിനെ നോക്കി ചിരിച്ച് കൊണ്ട് അവിടെ നിന്ന് കൂട്ടുകാരുടെ കൂടെ പോയി...
അർജുൻ പോയതും ആൻഡ്രൂ ഷൈനിനോട് ചോദിച്ചു...
ആൻഡ്രൂ: നീ എന്ത് കണ്ടിട്ടാണ് അവനോട് സമ്മതം എന്ന് പറഞ്ഞത്....
അരവിന്ദ്: അത് കുഴപ്പം ഇല്ല.. ഒരു കണക്കിന് അത് തന്നെ ആണ് നല്ലത്..
ആൻഡ്രൂ: അതെന്താ..???
അരവിന്ദ്: നീ അർജുന്റെ ഭാഗത്ത് നിന്നാണ് ആലോചിക്കുന്നത് ഷൈനിന്റെ ഭാഗത്ത് നിന്ന് ആലോചിക്ക്...
ആൻഡ്രൂ: എങ്ങനെ ..??
അരവിന്ദ്: ഷൈനിന് അർജുൻ മതി എന്ന് പറയുന്ന വരെ അവനെ അടിച്ചൂടെ...
ആൻഡ്രൂ: അത് ശരിയാണ്...
അരവിന്ദ് ഷൈനിന്റെ നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു...
അരവിന്ദ്: ഇത് നിനക്ക് ബെസ്റ്റ് ചാൻസ് ആണ്...
ഷൈൻ: ഹും മനസ്സിലായി...
അരവിന്ദ്: ഒന്നും നോക്കണ്ട അടിച്ച് പൊളിച്ചേക്ക്....
ഷൈൻ മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു...
??????????
മുറിയിൽ തന്റെ പതിവ് സ്ഥലത്ത് ഇരിക്കുകയായിരുന്നു മായ...
ദിയ പുറകിലൂടെ വന്ന് അവളുടെ തോളിൽ കൈയിട്ട് ഇരുന്നു...
മായ എന്ത് പറ്റി എന്ന ഭാവത്തിൽ കൈ കൊണ്ട് ചോദിച്ചു..
ദിയ: മറ്റന്നാൾ ആണ് ഫൗണ്ടേഷൻ...
മായ: അതിന്..??
ദിയ: ഷൈനിന്റെയും അർജുന്റെയും മാച്ച്....
മായ: അത് നീ പേടിക്കണ്ട.. ഷൈൻ തന്നെ ജയിക്കൂ..
ദിയ: അതെനിക്കും അറിയാം.. എന്നാലും ഒരു പേടി...
മായ: ഒരു പേടിയും വേണ്ട...
ദിയ: മാച്ച് കഴിഞ്ഞിട്ട് ഞാൻ അവനോട് പറയാൻ പോവാണ്...
മായ: എന്ത്..??
ദിയ: നിന്റെ നോവലിന്റെ ക്ലൈമാക്സ്...
മായ: ആണോ...?? സൂപ്പർ...
ദിയ: ഞാൻ മുന്നേ പറയണം എന്ന് കരുതിയതാണ്... പക്ഷേ മാച്ചിൽ ഉള്ള അവന്റെ ശ്രദ്ധ പോകാതെ ഇരിക്കാൻ പറഞ്ഞില്ല എന്നെ ഒള്ളു...
💬 Comments
View all comments