0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 829
സ്റ്റാളുകൾ എല്ലാം കാണാൻ നല്ല ഭംഗി ആയിരുന്നു... ഹൊറർ ബൂത്ത് പോലുള്ള ത്രില്ലിംഗ് സ്റ്റാളുകളും ഫൂഡ് കോർട്ട് പോലുള്ള രുചിയൂറും ഭാഗങ്ങളും ഉണ്ടായിരുന്നു... ഷൈനും കൂട്ടുകാരും മിനി പാർക്കിൽ ഇരിക്കുകയായിരുന്നു... അരവിന്ദ്: എന്താ ഷൈൻ പേടി ഉണ്ടോ..?? ഷൈൻ: പേടി ഒന്നും ഇല്ല.. എനിക്ക് എന്നിൽ കോൺഫിഡൻസ് ഉണ്ട്.... അരവിന്ദ്: അത് തന്നെ ആണ് വേണ്ടത്... ആദ്യം നമുക്ക് നമ്മളിൽ ഒരു വിശ്വാസം വേണം... ആൻഡ്രൂ: എന്റെ പേടി അതല്ല... ആ അർജുൻ.. അവൻ എന്തെങ്കിലും ചതി കാണിക്കുമോ എന്നാ... വിഷ്ണു: എനിക്കും അത് തന്നെ ആണ് ടെൻഷൻ... അരവിന്ദ്: അതോർത്ത് നിങ്ങള് ടെൻഷൻ ആവണ്ട... അങ്ങനെ ഒരു മൂവ്‌ എന്തായാലും അവൻ മാചിന്റെ സമയത്ത് ചെയ്യില്ല.. ഇനി ചെയ്താലും മാച്ച് കഴിഞ്ഞതിനു ശേഷം മാത്രേ ചെയ്യൂ... ഷൈൻ: അതെങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റും..??? അരവിന്ദ്: അവൻ ഇപ്പൊ നല്ല ഓവർ കോൺഫിഡൻസിൽ ആയിരിക്കും അതാണ് നിനക്ക് ജയിക്കാൻ ഉള്ള ഏറ്റവും മികച്ച ആയുധം... ഷൈൻ: ഹും.. മനസ്സിലാകുന്നുണ്ട്... അവർ ഓരോന്ന് സംസാരിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് ദിയ അങ്ങോട്ട് വന്നത്... ദിയ: ഷൈൻ... ഷൈൻ: ഹാ.. എന്താ ദിയ..??? ദിയ: ഒന്ന് വരാവോ.. കുറച്ച് സംസാരിക്കണം...
ആൻഡ്രൂ: അതെന്താ.. ഞങൾ കേൾക്കാൻ പറ്റാത്ത ഒരു കാര്യം..?? ദിയ: അതൊക്കെ പറയാം ആൻഡ്രൂ ഇപ്പൊ ഞങ്ങളെ ഒന്ന് വെറുതെ വിട്‌... ആൻഡ്രൂ: ശരി..ശരി.. അങ്ങനെ ദിയയും ഷൈനും നേരെ മറ്റൊരു ബഞ്ചിൽ പോയി ഇരുന്നു... ഷൈൻ: എന്താടോ..?? പറയാൻ ഉണ്ടെന്ന് പറഞ്ഞത്..?? ദിയ: പറയാൻ ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട്... അത് ഞാൻ മാച്ച് കഴിഞ്ഞിട്ട് പറയാം.. പിന്നെ ഇന്ന് എന്റെ അച്ഛൻ വരുന്നുണ്ട്.. ഷൈനിനെ പരിചയപ്പെടാൻ... ഷൈൻ: എന്നെ പരിചയപ്പെടാനോ..?? ദിയ: അതെ... താൻ വെറുതെ ഒന്ന് പരിചയപ്പെട്ടോ... ഷൈൻ: എപ്പോഴാ അച്ഛൻ വരുന്നത്..?? ദിയ: മാചിന് മുന്നേ വരും.. അതല്ലേ നല്ലത്..?? ഷൈൻ: അത് മതി.. എന്നെ നല്ല കോലത്തിൽ കണ്ടോട്ടെ... ദിയ ഷൈനിന്റെ കയ്യിൽ കൈ കോർത്ത് തോളിലേക്ക് തല ചായ്ച്ചു.... ദിയ: മത്സരത്തിൽ

💬 Comments

View all comments