0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 830
ഒക്കെ വിജയിച്ച് നല്ല കുട്ടി ആയി വരുമ്പോൾ ഞാൻ ഒരു കാര്യം പറയാം.... ഷൈൻ: എന്ത് കാര്യം..?? ദിയ: അതൊക്കെ ഉണ്ട്... ഷൈൻ: ശരി.... ഞാൻ കാത്തിരിക്കാം.. ദിയ പ്രോപ്പോസ്‌ ചെയ്യാനുള്ള പ്ലാനിൽ ആണ് എന്ന് ഷൈനിന് മനസ്സിലായിരുന്നു.. എന്നാൽ അത് അറിയാത്ത പോലെ ഭാവിക്കുകയാണ് ചെയ്തത്... തന്റെ രണ്ട് പ്ലാനുകളും ഇന്നെ ദിവസം പൂവണിയാൻ പോവുകയാണ് എന്ന സന്തോഷത്തിൽ ആണ് ഷൈൻ... ദിയ: ഞാൻ ചെല്ലട്ടെ.. മായ തനിച്ചാവും... ഷൈൻ: ശരി ചെല്ലെടോ.. ഞാനും കുറച്ച് കാര്യങ്ങൾ ഒക്കെ പ്ലാൻ ചെയ്യട്ടെ... ദിയ: സൂക്ഷിക്കണം... ഷൈൻ: ശരി... ഷൈൻ ഒന്ന് ചുറ്റും നോകിയ ശേഷം ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി ദിയയുടെ നെറ്റിയിൽ പതിയെ ചുംബിച്ചു... ദിയ നാണത്താൽ മുഖം താഴ്ത്തി ഇരുന്നു.. പക്ഷേ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞിരുന്നു... അങ്ങനെ ദിയ മായയുടെ അടുതേക്കും ഷൈൻ കൂട്ടുകാരുടെ അടുത്തേക്കു തിരികെ പോയി...
ആൻഡ്രൂ: എന്താടാ അവള് പറഞ്ഞത്..?? ഷൈൻ: അവളുടെ തന്ത വരുന്നുണ്ട് എന്ന്... ആൻഡ്രൂ: എന്തിന്..?? ഷൈൻ: എന്നെ കാണാൻ ആൻഡ്രൂ: നിന്നെ കാണാനോ?? എന്തിന്..?? ഷൈൻ: എടാ അവള് പ്രോപോസ് ചെയ്യാൻ ഉള്ള പ്ലാനിൽ ആണെന്ന് തോന്നുന്നു.. അതിന്റെ ഭാഗം ആയിട്ട് ആയിരിക്കും... അരവിന്ദ്: എടാ ഷൈൻ.. നീ ഇപ്പോളും ഇക്കാര്യത്തിൽ സീരിയസ് ആണോ..?? ഷൈൻ: എക്കാര്യത്തില്..?? അരവിന്ദ്: ദിയയുടെ കാര്യത്തിൽ... ഷൈൻ: എന്താ നീ ഇങ്ങനെ ചോദിക്കാൻ..?? അരവിന്ദ്: അതല്ലെടാ... അർജുന്റെ കാര്യം എനിക്ക് മനസ്സിലാവും.. പക്ഷേ.. ദിയ.. അവളുടെ കാര്യം നീ അത്ര സീരിയസ് ആയി എടുക്കണോ..?? ഷൈൻ: നീ ഈ അവസാന നിമിഷം എന്നെ കുഴപ്പിക്കല്ലെ... ഞാൻ എന്നെ തന്നെ പറഞ്ഞ് ഒന്ന് സെറ്റ് ആക്കി വച്ചിരിക്കുകയാണ്.... അരവിന്ദ്: എടാ എന്നാലും... ഷൈൻ: മതി.. ഇക്കാര്യം ആണെങ്കിൽ നീ പറയണ്ട... പിന്നെ അരവിന്ദ് ഒന്നും പറയാൻ പോയില്ല... ???????????? മായയും ദിയയും ഗേറ്റിന്റെ അരികിൽ അച്ഛനെ കാത്ത് നിൽക്കുക ആയിരുന്നു... അധികം വൈകാതെ തന്നെ ഒരു ബി എം ഡബ്ല്യു കാർ അവർക്ക് മുന്നിൽ വന്ന്

💬 Comments

View all comments