Chapter Title : Love Or Hate 07 [Rahul Rk]
നിന്നു...
ബാക്ക് ഡോർ തുറന്ന് കണ്ടാൽ ജന്റിൽ മാൻ എന്ന് തോന്നിക്കുന്ന ഒരാൾ പുറത്തേയ്ക്ക് ഇറങ്ങി..
കട്ടി മീശ ഒക്കെ വച്ച് വെള്ള ഷർട്ടും കറുപ്പ് പാൻറ്റും ആണ് വേഷം.. ഇൻസൈഡ് ചെയ്തിട്ടുണ്ട്... ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ നമുടെ സിനിമാ താരം ദേവൻ സാറിന്റെ ഒക്കെ ഒരു ലുക്ക്...
അത് വേറെ ആരും ആയിരുന്നില്ല മായയുടേയും ദിയയുടെയും അച്ഛൻ വിശ്വനാഥൻ ആയിരുന്നു...
അദ്ദേഹം പുറത്തേക്ക് ഇറങ്ങിയതും ദിയയും മായയും അങ്ങോട്ട് ചെന്ന്...
അവർ മൂവരും പരസ്പരം കെട്ടിപ്പിടിച്ചു...
അദ്ദേഹം വണ്ടി പാർക്ക് ചെയ്യാൻ ഡ്രൈവറോട് പറഞ്ഞ് മായയുടെയും ദിയയുടെയും കൂടെ ഉള്ളിലേക്ക് നടന്നു..
ദിയ: അച്ഛൻ പതിവ് പോലെ ലേറ്റ് ആകും എന്നാ ഞാൻ കരുതിയത്...
അച്ഛൻ: ലേറ്റ് ആയാൽ നിങ്ങള് രണ്ടും എന്നെ വചേക്കില്ലല്ലോ...
ദിയ: ആ അത് നേരാ..
അച്ഛൻ: നീ എനിക്ക് എന്തോ സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞിട്ട്.. എന്താ കാര്യം..??
ദിയ: അതൊക്കെ പറയാം..
അച്ഛൻ: മായമോൾ പറ.. എന്താ കാര്യം..??
മായ: ഞാൻ പറഞ്ഞാൽ അവള് എന്നെ കൊല്ലും.. അവള് തന്നെ പറയട്ടെ...
അച്ഛൻ: എന്നാ അങ്ങനെ തന്നെ ആകട്ടെ...
ദിയയും മായയും അവരുടെ അച്ഛനെയും കൂട്ടി കാംബസ്സും ഫൗണ്ടേഷൻ അനുബന്ധിച്ച് തയ്യാറാക്കിയ സ്റ്റാളുകളും എല്ലാം കാണിക്കുകയാണ്...
???????????
ഷൈനും കൂട്ടുകാരും അപ്പോളും പാർക്കിൽ തന്നെ ഇരിക്കുക ആയിരുന്നു...
പെട്ടന്നാണ് ഷൈനിന്റെ ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ ദിയ ആണ്..
ഷൈൻ: ദിയ... പറയൂ..
ദിയ: ഷൈൻ തിരക്കിലാണ് എന്നറിയാം... ഒരു പത്ത് മിനിറ്റ് ഒന്ന് കഫെ വരെ വരാമോ..?? അച്ഛൻ വന്നിട്ടുണ്ട്.. ഒന്ന് വന്ന് കണ്ടിട്ട് പൊയ്ക്കോളൂ...
ഷൈൻ: നോ പ്രോബ്ലം ദിയ ഞാൻ ഇപ്പൊ വരാം...
ഷൈൻ ഫോൺ കട്ട് ചെയ്തു...
ആൻഡ്രൂ: എന്താടാ..??
ഷൈൻ: ഒന്നുല്ലെടാ... അവളുടെ അച്ഛൻ വന്നിട്ടുണ്ടെന്ന്.. ഞാൻ കഫേയിൽ പോയി ഒന്ന് കണ്ടിട്ട് വരാം...
അരവിന്ദ്: പോയിട്ട് വേഗം വാ.. വാം അപ് തുടങ്ങണം...
ഷൈൻ: ഓകെ ടാ...
???????????
ഷൈൻ അവിടെ നിന്ന് നേരെ കഫേയിലെക്ക് നടന്നു...
ഫൗണ്ടേഷൻ ആയത് കൊണ്ട്
💬 Comments
View all comments