Chapter Title : Love Or Hate 07 [Rahul Rk]
ഒടുക്കത്തെ തിരക്ക് ആണ്.. ഷൈൻ ഉള്ളിൽ കയറി ഒന്ന് കറങ്ങിയപ്പോൾ തന്നെ മായയും ദിയയും പിന്നെ മറ്റൊരാളും ഒരു ടേബിളിൽ ഇരിക്കുന്നത് കണ്ടു... അത് തന്നെ ആയിരിക്കും അച്ഛൻ എന്ന് ഷൈനിന് ബോധ്യമായി...
ഷൈനിനെ കണ്ടതും ദിയ കൈ വീശി കാണിച്ചു.. ഷൈൻ അങ്ങോട്ട് നടന്നു...
ദിയ: ഷൈൻ വാ.. ഇരിക്ക്.. ഇതാണ് അച്ഛൻ.. അച്ഛാ ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ് ഷൈൻ...
അച്ഛൻ ചിരിച്ചു കൊണ്ട് ഷൈനിന് നേരെ കൈ നീട്ടി...
അച്ഛൻ: ഹായ് ഷൈൻ...
ഷൈനും ചിരിച്ചു കൊണ്ട് തിരിച്ചും കൈ കൊടുത്തു...
ഷൈൻ: ഹായ് അങ്കിൾ...
അച്ഛൻ: ദിയ മോൾ എന്തോ സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഇത്രേം വലിയ സർപ്രൈസ് ആകും എന്ന് കരുതിയില്ല...
"ഇയാള് ഇത് മനുഷ്യനെ കളിയാക്കുവാണോ അതോ സീരിയസ് ആണോ..??"
ഇതായിരുന്നു ഷൈൻ മനസ്സിൽ കരുതിയത്...
അച്ഛൻ: ഷൈനിന്റെ പാരന്റ്‌സ് ഒക്കെ എന്ത് ചെയ്യുന്നു..??
ഷൈൻ: ബിസിനസ് ആണ്...
അച്ഛൻ: ഓകെ... ഷൈനിന് അറിയാലോ.. ഇവർ രണ്ടുപേരും ആണ് എന്റെ ജീവൻ... ഇവരുടെ ഒരാഗ്രഹത്തിനും ഞാൻ ഇന്ന് വരെ എതിര് നിന്നിട്ടില്ല... ദിയ മോളുടെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് എനിക്കറിയില്ല... പക്ഷേ അത് എന്താണെങ്കിലും എനിക്ക് സമ്മതമാവില്ല എന്ന് ഓർത്ത് നിങ്ങള് പേടിക്കണ്ട... ബാക്കി ഒക്കെ നമുക്ക് പിന്നെ നോക്കാം... എന്താ ഷൈൻ...
ഷൈൻ ഒന്നും പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു...
കുറച്ച് നേരം അവർ കോഫി ഒക്കെ കുടിച്ച് അവിടെ ഇരുന്നു.. അവസാനം ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ...
അച്ഛൻ: എന്നാ പിന്നെ ഞാൻ ഇറങ്ങാണ്... 7 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട്... നിങ്ങള് എൻജോയ് ചെയ്യു...
ദിയ: ശരി അച്ഛാ...
അങ്ങനെ അവർ നാല് പേരും കഫേയിൽ നിന്നും ഇറങ്ങി പാർക്കിങിലേക്ക് നടന്നു...
കാറിൽ കയറുന്നതിന്റെ മുന്നേ അദ്ദേഹം പറഞ്ഞു..
അച്ഛൻ: എന്നാൽ ഞാൻ പോട്ടെ... ഷൈൻ.. നമുക്ക് വീണ്ടും കാണാം..
ഷൈൻ: കാണാം അങ്കിൾ...
ദിയയോടും മായയോടും യാത്ര ഒക്കെ പറഞ്ഞ് അദ്ദേഹം കാറിൽ കയറി പോയി..
ദിയ: താങ്ക്സ് ഷൈൻ...
💬 Comments
View all comments