Chapter Title : Love Or Hate 07 [Rahul Rk]
ഷൈൻ: ഏയ്.. അതൊന്നും സാരല്ല ദിയ... നിങ്ങള് ഗാലറിയിൽ പോയി ഇരിക്ക്... ഞാൻ റിങ്ങിൽ ഉണ്ടാകും?
ദിയ: ആൾ ദി ബെസ്റ്റ് ഷൈൻ...
ഷൈൻ: താങ്ക്സ്...
മായയും ഷൈനിന് ഒരു തമ്പ്‌സ് അപ്പ് കാണിച്ചു... ഷൈനും തിരിച്ചു കാണിച്ചു...
അവിടെ നിന്ന് ഷൈൻ നേരെ പോയത് കൂട്ടുകാരുടെ അടുത്തേക്ക് ആയിരുന്നു...
അവർ അപ്പോളും പാർക്കിൽ തന്നെ ആയിരുന്നു...
ആൻഡ്രൂ: എന്തായി ടാ..??
ഷൈൻ: എന്താകാൻ അയാള് വന്നു കുറെ എന്തൊക്കെയോ പറഞ്ഞു എന്നിട്ട് പോയി...
വിഷ്ണു: കാണാൻ എങ്ങനെ..??
ഷൈൻ: കണ്ടിട്ട് കുറച്ച് റിച്ച് ആണെന്നൊക്കെ തോന്നുന്നു..
അരവിന്ദ്: അതൊക്കെ വിട് വാ നമുക്ക് ഡ്രസ്സ് അപ് ചെയ്ത് വാം അപ് തുടങ്ങാം..
ഷൈൻ: ഓകെ.. വാ പോകാം...
അവർ അവിടെ നിന്ന് നേരെ പോയത് ഡ്രസ്സിംഗ് റൂമിലേക്ക് ആയിരുന്നു...
???????????
ഡ്രസ്സ് എല്ലാം മാറി ഷൈൻ പുറത്തേക്ക് ഇറങ്ങിയതും കണ്ടത് അവിടെ നിൽക്കുന്ന അർജുനെയും കൂട്ടുകാരെയും ആണ്..
അർജുൻ ഷൈനിനെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു...
ഷൈനും അതെ ടോണിൽ തന്നെ അവനോട് ചിരിച്ച് കാണിച്ചു...
ഗാലറിയിൽ ആൾക്കൂട്ടം കൊണ്ട് നിറഞ്ഞിരുന്നു..
ദിയയും മായയും എല്ലാം മുന്നിൽ തന്നെ ഉണ്ടായിരുന്നു...
ഇരുകൂട്ടരും മുന്നേ പറഞ്ഞ് ഉറപ്പിച്ച പോലെ കളിയിൽ റഫറിയോ സേഫ്റ്റി ഗാർഡുകലോ ഇല്ല... ബോക്സിങ് റൂൾസ് ഒന്നും തന്നെ ഇല്ല... ആര് അവസാനം വരെ പിടിച്ച് നിൽക്കുന്നുവോ അവരാവും മത്സരത്തിലെ വിജയി...
ആൻഡ്രുവും അരവിന്ദും വിഷ്ണുവും റിങ്ങിന്റെ ഒരു വശത്ത് ഷൈനിനെ സപ്പോർട്ട് ചെയ്ത് നിൽക്കുന്നുണ്ടായിരുന്നു...
മറുവശത്ത് ഗൗതം ഉൾപ്പടെ അർജുന്റെ കൂട്ടുകാരും...
ഗാലറിയിൽ ഉള്ളവരിൽ 80 ശതമാനം ആളുകളും ഷൈനിനെ ആണ് സപ്പോർട്ട് ചെയ്യുന്നത്...
ബാക്കി ഇരുപത് ശതമാനം മാത്രം ആണ് അർജ്ജുനെ സപ്പോർട്ട് ചെയ്യുന്നത്...
ബെൽ മുഴങ്ങി....??
റിങ്ങിൽ അർജുനും ഷൈനും...
ഇരുവരും സ്റ്റാന്റിംഗ് പൊസിഷനിൽ ആണ്...
അരവിന്ദ് പറഞ്ഞ ഓരോ കാര്യങ്ങളും ഷൈനിന്റെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു...
എതിരാളിയുടെ മൂവ്മെന്റ് ആദ്യം നന്നായി വാച്ച് ചെയ്യണം...
എനർജി ആവശ്യമില്ലാതെ ലോസ് ചെയ്യരുത്...
എതിരാളിയുടെ വീക്ക് പോയിന്റ് കണ്ടെത്തണം... അവിടെ വേണം അറ്റാക്ക് ചെയ്യാൻ...
💬 Comments
View all comments