0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 834
പക്ഷേ ഒരിക്കലും തന്റെ വീക്ക്‌ പോയിന്റിൽ എതിരാളിയെ കൈ വക്കാൻ അനുവദിക്കരുത്... ഷൈൻ സ്വബോധത്തിലേക്ക്‌ തിരികെ വന്നതും കാണുന്നത് തന്റെ മുഖത്തിന് നേരെ വീശി വരുന്ന അർജുന്‍റെ വലം കൈ ആണ്... ഷൈൻ പെട്ടന്ന് തന്നെ തല പുറകോട്ട് ചായ്ച്ച് ആ മൂവിൽ നിന്നും രക്ഷപ്പെട്ടു... ഷൈൻ നിവർന്നതും അർജുന്റെ അടുത്ത പഞ്ച്... പക്ഷേ ഒട്ടും സമയം പാഴാക്കാതെ ഷൈൻ അർജുന്റെ ഇടം കൈ തന്റെ ഇടം കൈ കൊണ്ട് തന്നെ തടുത്തു... എന്നിട്ട് വലം കൈ കൊണ്ട് അർജുന്റെ കക്ഷത്തിന് താഴെ വാരി എല്ലുകളെ ലക്ഷ്യമാക്കി ആഞ്ഞൊരു പഞ്ച് കൊടുത്തു... വേദന കൊണ്ട് പുളഞ്ഞ അർജുന്റെ ഇടത് കാൽ മുട്ടിന് പുറകിൽ ആയി ഷൈൻ ചവിട്ടിയതും അർജുൻ മാറ്റിലേക്ക്‌ മുട്ട് കുത്തി ഇരുന്നു... ഉടൻ തന്നെ ഷൈൻ കാൽ മുട്ട് കൊണ്ട് അർജുന്റെ മുഖത്തേക്ക് ആഞ്ഞ് കുത്തി... അർജുൻ മാറ്റിലേക്ക്‌ മലർന്ന് വീണു... ആൻഡ്രുവും വിഷ്ണുവും അടക്കം മറ്റുള്ളവർ എല്ലാം വളരെ ആകാംക്ഷയോടെയും ആവേശത്തോടെയും ആർപ്പുവിളിക്കുകയാണ്... അരവിന്ദ് മാത്രം ഒന്നും മിണ്ടാതെ കൈ കെട്ടി സസൂഷ്മം മാച്ച് കാണുകയാണ്... ഷൈൻ ഇപ്പോളും സ്റ്റാൻഡിംഗ് പൊസിഷനിൽ തന്നെ നിൽക്കുകയാണ്...
അർജുൻ പുച്ഛത്തോടെ ചിരിച്ച് കൊണ്ട് മാറ്റിൽ നിന്നും എഴുന്നേറ്റു...ഷൈൻ വർദ്ധിച്ചു വന്ന ആവേശത്തോടെ അർജുന് നേരെ വലം കൈ വീശി... സെക്കൻഡുകൾ കൊണ്ട് ഒട്ടും പ്രയാസം ഇല്ലാതെ അർജുൻ ഷൈനിന്റെ കൈ തടഞ്ഞു... ഷൈനിന് അടുത്ത മൂവിന് ഉള്ള സമയം പോലും കൊടുക്കാതെ അർജുൻ ഷൈനിന്റെ താടിക്ക് താഴെ നല്ല ഒരു കിടിലൻ പഞ്ച് അങ്ങ് ഇട്ട് കൊടുത്തു...ഷൈനിന്റെ രണ്ട് കാലുകളും മാറ്റിൽ നിന്ന് ഉയർന്ന് പുറം അടിച്ച് കൊണ്ട് ഷൈൻ മാറ്റിലേക്ക്‌ വീണു... ആൻഡ്രുവും ദിയയും അടക്കം എല്ലാവരും തലയിൽ കൈ വച്ചു.... അരവിന്ദ് മാത്രം അപ്പോളും കൈ കെട്ടി നിന്ന് എല്ലാം കാണുകയായിരുന്നു... മാറ്റിൽ നിന്നും തല ഉയർത്തി നോക്കിയ ഷൈൻ, തന്നെ നോക്കി നിൽക്കുന്ന അർജ്ജുനെ ആണ് കാണുന്നത്... കാഴ്ച ചെറുതായി മങ്ങുന്നു... മുഖത്തിന് ചെറിയ ഒരു മരവിപ്പ് മാത്രം... തലക്ക് ഒരു ഭാരവും....

💬 Comments

View all comments