0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 835
ഷൈൻ പതിയെ മാറ്റിൽ നിന്നും എഴുന്നേറ്റു... ബാലൻസ് ചെയ്ത് നിൽക്കാൻ ഷൈൻ നന്നായി പാട് പെട്ടു... പക്ഷേ തന്റെ സർവ്വ ശക്തിയും വലം കയ്യിൽ ആവാഹിച്ച് ഷൈൻ അർജുന്റെ നേരെ കൈ വീശി... പുഷ്പം പോലെ അർജുൻ ഷൈനിന്റെ കൈ പിടിച്ച് പുറകോട്ട് തിരിച്ചു... വേദന കൊണ്ട് ഷൈൻ പുറകോട്ട് മലർന്നതും അർജുൻ വലത് കൈ മുട്ട് ചുരുട്ടി ഷൈനിന്റെ നെഞ്ചില് ആഞ്ഞ് കുത്തി... അതോടൊപ്പം തന്നെ ഷൈനിന്റെ കാൽ മുട്ടിനു പുറകിൽ ചവിട്ടി ഷൈനിനെ മാറ്റിൽ മുട്ട്‌ കുത്തി ഇരുത്തി... ഷൈൻ ചുമച്ച് കൊണ്ട് മാറ്റിലേക്ക്‌ ഇരുന്നു.. ഷൈനിന്റെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങിയിരുന്നു.... അർജുൻ കാലു കൊണ്ട് വെറുതെ ഒന്ന് ചവിട്ടിയതും ഷൈൻ മാറ്റിലേക്ക്‌ വീണു... അർജുൻ തന്നെ ഷൈനിനെ ബനിയനിൽ പിടിച്ച് എഴുന്നേൽപ്പിച്ചു... ഷൈൻ വളരെ അധികം പാട് പെട്ട്‌ സ്റ്റാൻഡിംഗ് പൊസിഷനിൽ നിൽക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു... പക്ഷേ ഷൈൻ നന്നായി ആടുന്നുണ്ടായിരുന്നു.... ഷൈൻ വളരെ ക്ഷീണിതൻ ആയി അർജുൻറെ നേരെ നടന്നടുത്തു... അർജുൻ തന്റെ കൈ കൊണ്ട് ഷൈനിനെ തള്ളി പുറകിലേക്കാക്കി.. ഷൈൻ യാന്ത്രികമായി തന്നെ പുറകോട്ട് നീങ്ങി... ഒട്ടും സമയം പാഴാക്കാതെ അർജുൻ ഷൈനിന് പുറം തിരിഞ്ഞ് നിന്നു എന്നിട്ട് മാറ്റിൽ നിന്ന് ഉയർന്ന് ചാടി കൊണ്ട് വലം കാലു കൊണ്ട് ഷൈനിന്റെ നെഞ്ചും കൂട് നോക്കി ആഞ്ഞ് ചവിട്ടി... നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ഷൈനിന് സാധിച്ചൊള്ളു... കണ്ണിലെ അവസാന കാഴ്ചയും മറഞ്ഞ് കൊണ്ട് ഷൈൻ മലർന്നടിച്ച് മാറ്റിലേക്ക് വീണു... ഒരു നിമിഷം ഷൈൻ തല ചെരിച്ച് ഗലറിയിലേക്ക് നോക്കി...
ആൻഡ്രുവിന്റെയും കൂട്ടുകാരുടെയും മുഖത്ത് ഭയവും ആശങ്കയും മാത്രം... അരവിന്ദ് ഇപ്പോളും കുലുങ്ങാതെ കട്ടക്ക് നിൽക്കുകയാണ്...അടുത്തതായി ഷൈൻ നോക്കിയത് ദിയയെ ആണ്... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവളുടെ മുഖം നേരെ കണ്ടതും ഷൈനിന് തന്റെ പ്രതികാരങ്ങളെ കുറിച്ച് ആണ് ഓർമ വന്നത്... അതേ ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. തോറ്റ് പോകാൻ പാടില്ല...ഷൈൻ പതിയെ തല ഉയർത്തി മാറ്റിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു... ഗാലറി

💬 Comments

View all comments