Chapter Title : Love Or Hate 07 [Rahul Rk]
സഹായിക്കാൻ തീരുമാനിച്ചു...
എന്നാല് ആ നിമിഷത്തിൽ ആണ് ഏറെ വിഷമകരമായ ആ വാർത്ത അവർ അറിഞ്ഞത്... അയിഷ്യുടെ നിശ്ചയം കഴിഞ്ഞത് ആണെന്ന്...
അതോടെ ആൻഡ്രൂ അവളുടെ പുറകെ ഉള്ള നടപ്പ് അവസാനിപ്പിച്ചു...
അർജ്ജുനെ തോൽപ്പിച്ചതോടെ ഷൈൻ ബോക്സിങ് പ്രാക്ടീസ് ഒക്കെ പൂർണമായും ഉപേക്ഷിച്ചു...
ദിയായുടെ നമ്പർ ബ്ലോക്ക് ചെയ്ത് ഡിലീറ്റ് ചെയ്യുകയും ചെയ്തു....
ഇനി ഇങ്ങനെ ഒഴപ്പി നടന്നാൽ ശരിയാവില്ല എന്ന് അറിയുന്നത് കൊണ്ട് നാൽവർ സംഘം പഠിക്കാനും തീരുമാനിച്ചു...
അങ്ങനെ അവർ ക്ലാസിൽ ഒക്കെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടി തുടങ്ങി...
ദിയയും മായയും അതെ ക്ലാസിൽ തന്നെ ആണെങ്കിലും അവർ ഇരുവരും ഇതൊന്നും ശ്രദ്ധിക്കാൻ കൂടി പോയില്ല...
എല്ലാവരും ഒരുപാട് നിർബന്ധിച്ചു എങ്കിലും മായ ആ നോവലിന്റെ തുടർച്ച എഴുതിയില്ല.. അവള് ദിയക്ക് വേണ്ടി കാത്ത് നിന്നു.....
അങ്ങനെ പരീക്ഷാ കാലം വന്നെത്തി...
പഠനം മാത്രമായി എല്ലാവരുടെയും പ്രധാന ലക്ഷ്യം....
അത്യാവശ്യം മാർക്കോടെ അവർ എല്ലാവരും പരീക്ഷകൾ പാസായി..
സത്യത്തിൽ താൻ എങ്ങനെ പാസ്സായി എന്ന് അവസാന നിമിഷം വരെ ആൻഡ്രുവിന് സംശയം ആയിരുന്നു....
കോളേജ് ജീവിതം അങ്ങനെ അതിന്റെ അവസാനതിലേക്ക് അടുത്തു....
സർട്ടിഫിക്കട്ടുകൾക്കും അപ്പുറം ഒരിക്കലും മറക്കാത്ത ചില സൗഹൃദങ്ങൾ കൂടി അവർ ആ കാമ്പസ്സിൽ നിന്നും നേടി എടുത്തു....
കാലം പിന്നെയും കുറെ കടന്നു പോയി...
വസന്തവും ശിശിരവും എല്ലാം മാറി മാറി വന്നു....
????????
ഷൈനിന്റെ കോളേജ് ജീവിതം അവസാനിച്ചിട്ട് ഇപ്പൊൾ ഏകദേശം രണ്ട് വർഷം ആകുന്നു...
ഷൈനും ആൻഡ്രുവും ഷൈനിന്റെ അച്ഛന്റെ കമ്പനിയിൽ എം ഡിയും സി ഇ ഒ യും ആണ്... ഷൈൻ ബിസിനസിലേക്ക് ഇറങ്ങിയതോടെ ഷൈനിന്റെ പപ്പ വീട് ഭരണവും പിന്നെ ചില പ്രധാന ബിസിനസുകലുടെ നിയന്ത്രണവും മാത്രം ആയി കൂടിയിരിക്കുകയാണ്...
വിഷ്ണുവും അരവിന്ദും ആയ്യിട്ടെല്ലാം അവർക്കിപ്പോളും നല്ല ബന്ധം ആണുള്ളത്.. മിക്ക ദിവസങ്ങളിലും അവർ കാണാറും സംസാരിക്കാറുമുണ്ട്...
കോളജിലെ ആ താന്തോന്നി പയ്യനിൽ നിന്നെല്ലാം മാറി ഷൈൻ ഇപ്പൊൾ ഒരുപാട് പക്വത നേടിയിരിക്കുന്നു... ബിസിനസ്സും കമ്പനിയുടെ വളർച്ചയും ഒക്കെ മാത്രമാണ് ഇപ്പൊ ഷൈനിന്റെ മനസ്സിൽ..
പിന്നെ വേറൊരാൾ
💬 Comments
View all comments