Chapter Title : Love Or Hate 07 [Rahul Rk]
ഓടി അർജുന്റെ അടുത്തേക്ക് ചെന്നു...
പ്രഭാകരൻ; മോനെ.. എന്താടാ ഇത്.. എന്താ നിനക്ക് പറ്റിയത്..??
അർജുൻ എന്തെങ്കിലും പറയും മുന്നേ ഗൗതം പറഞ്ഞു...
ഗൗതം: അത് അങ്കിൾ ഇന്ന് കോളജിൽ ഒരു മാച്ച് ഉണ്ടായിരുന്നു അതിൽ വച്ച് ഒപ്പോസിട്ട് പ്ലയർ അറ്റാക്ക് ചെയ്തതാണ്...
പ്രഭാകരന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു...
പ്രഭാകരൻ: ഏത് നാ*ന്റെ മോനാടാ ഇത് ചെയ്തത്...
ഗൗതം: കോളജിലെ പുതിയ അഡ്മിഷൻ ആണ്.. ഷൈൻ... ഷൈൻ ജോസഫ്...
പ്രഭാകരൻ തന്റെ അനുയായികളെ നോക്കി ആജ്ഞാപിച്ചു...
പ്രഭാകരൻ: ഏത് പോന്നു തമ്പുരാന്റെ മോൻ ആയാലും അവൻ ഇനി രണ്ടു കാലേൽ എഴുന്നേറ്റ് നിക്കരുത്...
പ്രഭാകരന്റെ അനുയായികൾ പുറത്തേക്ക് പോകാൻ ഒരുങ്ങിയതും അർജുൻ അവരെ തടഞ്ഞു...
അർജുൻ: നിക്ക്... അച്ഛാ.. ഇത് ഒരു മാചിന്റെ ഇടക്ക് പറ്റിയത് അല്ലേ.. അത് വീട്... പിന്നെ എനിക്കിത് കിട്ടേണ്ടത് തന്നെ ആണ്... ഷൈൻ തെറ്റൊന്നും ചെയ്തിട്ടില്ല... അച്ഛൻ ഞാൻ പറയുന്നത് കേൾക്കൂ...
ഒന്നാലോചിച് നിന്ന ശേഷം അദ്ദേഹം പറഞ്ഞു
പ്രഭാകരൻ: ഹും....
അർജുന്റെ വാക്കുകൾ അദ്ദേഹത്തെ ഒന്ന് തണുപ്പിച്ച്... എന്നാലും ആ വാക്കുകൾ സത്യത്തിൽ അർജുൻ ഉള്ളിൽ തട്ടി പറഞ്ഞത് തന്നെ ആയിരുന്നു... കിട്ടേണ്ടത് കിട്ടിയപ്പോൾ അവനും നന്നായി....
????????
ഒരാഴ്ചക്ക് ശേഷം വീണ്ടും കോളേജ് ആരംഭിച്ചു....
എല്ലാം പഴയ പോലെ തന്നെ.ചെറിയ ചില വിത്യാസങ്ങൾ മാത്രം...
ആദ്യത്തെ ഇന്റർവെൽ സമയത്ത് തന്നെ അർജുൻ വന്ന് ഷൈനിനെ കണ്ടു.. ഒരു മുട്ടൻ അടി ആണ് എല്ലാവരും പ്രതീക്ഷിച്ചത് എങ്കിലും അവിടെ സംഭവിച്ചത് വേറെ ആയിരുന്നു...
ഷൈനും അർജുനും.. അർജുനും അരവിന്ദും കെട്ടിപ്പിടിച്ച് കൊണ്ടാണ് അവസാനം പിരിഞ്ഞത്...
ഒരിക്കൽ ലാബിന് മുന്നിലൂടെ നടന്നു കൊണ്ടിരുന്ന ഷൈനും ആൻഡ്രുവും അവിചാരിതമായി ആണ് മീനാക്ഷിയെ കണ്ടത്...
വേറൊരു പയ്യന്റെ കയ്യിൽ കയ്യും കോർത്ത് പഞ്ചാര അടിച്ച് നടപ്പാണ് കക്ഷി... ഷൈനിനെ കണ്ടപ്പോൾ ഒന്ന് ചമ്മിയ പോലെ കാണിച്ച് വേഗം ഉള്ളിലേക്ക് വലിഞ്ഞു...
ഇത്രേ ഒള്ളെടാ പെണ്ണ് എന്നൊരു താക്കീതും ഷൈൻ ആൻഡ്രുവിന് നൽകി...
ഷൈൻ വാക്ക് പറഞ്ഞ പോലെ തന്നെ ആൻഡ്രുവിനെ ആയിഷയെ സെറ്റ് ആക്കാൻ
💬 Comments
View all comments