0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 843
ചേർന്നിരുന്നു എന്നിട്ട് വീണ്ടും ആംഗ്യ ഭാഷയിലൂടെ ചോദിച്ചു... മായ: എന്ത് പറ്റി എന്നൊന്ന് പറ... ദിയ മുഖം ഉയർത്തി മായയെ നോക്കി.. എന്നിട്ട് പറഞ്ഞു.. ദിയ: ഷൈൻ.. അവൻ എന്നെ ചതിക്കുകയായിരുന്നു.... മായ: എങ്ങനെ..??? ദിയ നടന്ന കാര്യങ്ങൾ മുഴുവൻ മായയോട് പറഞ്ഞു... എല്ലാം ഒരു ഞെട്ടലോടെ ആണ് മായ കേട്ടിരുന്നത്... അവളുടെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു... മായ: അപ്പോ അവൻ പ്രതികാരം ചെയ്തതാണ് അല്ലേ..?? ദിയ: അതെ.. അതിനു നീ എന്തിനാ കരയുന്നത്...?? മായ: ഇനി.. ഇനി.. എന്ത് ചെയ്യും..?? ദിയ തല ഉയർത്തി കൊണ്ട് തന്നെ പറയാൻ തുടങ്ങി... ദിയ: എന്ത് ചെയ്യണം എന്ന് എനിക്ക് നന്നായി അറിയാം... അവൻ ആരോടാണ് കളിച്ചത് എന്ന് അവന് അറിയില്ല... അവൻ നല്ല ഒരു നടൻ ആണ്.. പക്ഷേ അവന്റെ നാടകം ആരോടായിരുന്നു എന്ന് അവനു അറിയില്ല... തൽക്കാലം നീ ഇക്കാര്യം ആരോടും പറയണ്ട.. അച്ഛനോട് പോലും... മായ: എന്താ നിന്റെ പ്ലാൻ...?? ദിയ: നീ തൽക്കാലം നിന്റെ നോവൽ അവിടെ നിർത്തി വചേക്ക്‌.. അതിന്റെ ക്ലൈമാക്സ് ഞാൻ പറഞ്ഞിട്ട് എഴുതി തുടങ്ങിയാൽ മതി... ജയിച്ചു എന്ന അഹങ്കാരത്തിൽ നിൽക്കുകയല്ലെ അവൻ.. അത് അങ്ങനെ തന്നെ നിൽക്കട്ടെ... ഉയരത്തിൽ നിന്നും വീഴുമ്പോൾ വീഴ്ചയ്ക്ക് ആക്കം കൂടും... ഇനി ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേൾക്കണം.. എനിക്ക് ഷൈനും ആയി യാതൊരു ബന്ധവും ഇല്ല... നമ്മൾ വെറും ക്ലാസ് മേറ്റ്സ് മാത്രം... മായ: ശരി... ദിയ മറ്റെന്തൊക്കെയോ മനസ്സിൽ കണക്ക്കൂട്ടുക ആയിരുന്നു.... ??????????
വലിയ ഒരു ബംഗ്ലാവ് ആണ്... പ്രഭാകരൻ എം എൽ എ യുടെ വീട്.. അതെ നമ്മുടെ അർജുന്റെ അച്ഛൻ തന്നെ... അദ്ദേഹം അവിടെ തന്റെ പാർട്ടിയിലെ ആളുകളുമായി സംസാരിച്ച് നിൽക്കുമ്പോൾ ആണ് വീട്ട്‌ മുറ്റത്ത് ഒരു കാർ വന്നു നിന്നത്.. പ്രവർത്തകൻ: ആരാ ഈ അസമയത്ത്..?? പ്രഭാകരൻ: ആരായാലും നോക്കാം... കാറിൽ നിന്നും ഇറങ്ങിയത് മറ്റാരും ആയിരുന്നില്ല അർജുനും കൂട്ടുകാരും ആയിരുന്നു... അർജുന്റെ കൈ പ്ലാസ്റ്റർ ഇട്ട് കെട്ടിയിരുന്നു.. മുഖത്തും ശരീരത്തിലും മുറിവുകൾ കാണാം... പ്രഭാകരൻ

💬 Comments

View all comments