0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 842
അവൾക്ക് കൊടുക്കാൻ ഉള്ളത് ഞാൻ കൊടുത്തിട്ടുണ്ട്... അരവിന്ദ്: നീ അവളെ തേച്ച് അല്ലേ..?? ഷൈൻ: അതെങ്ങനെ..?? അതിനു ഞാൻ അവളെ പ്രമിച്ചിട്ടെ ഇല്ലല്ലോ..?? അരവിന്ദ്: എന്തൊക്കെ പറഞ്ഞാലും ചതി ചതി തന്നെ അല്ലെ..?? ഷൈൻ: നീ വെറുതെ നല്ലൊരു ദിവസം ആയിട്ട് ഉടക്കാൻ നിക്കല്ലെ... അരവിന്ദ്: ശരി.. ഞാൻ ഒന്നും പറയുന്നില്ല... ഷൈൻ : നിങ്ങള് വാ.. രണ്ടെണ്ണം അകത്ത് ചെല്ലുമ്പോ നിങ്ങടെ ഈ കുറ്റബോധം ഒക്കെ മാറും... അങ്ങനെ ഷൈനും കൂട്ടുകാരും തങ്ങൾ നേടിയ വിജയം ആഘോഷിക്കാൻ അവർ പറഞ്ഞ പോലെ തന്നെ ബാറിലേക്ക് പോയി.... ?????????? ഒരുപാട് നേരം ആ വരാന്തയിൽ തന്നെ ചിലവഴിച്ച ദിയ മായയുടെ മെസ്സേജ് വന്നപ്പോൾ ആണ് സ്വബോധത്തിലേക്ക്‌ തിരികെ വന്നത്... എവിടെയാണ് എന്ന് ചോദിച്ചാണ് മായയുടെ മെസ്സേജ്... ദിയ മറുപടി ഒന്നും കൊടുക്കാതെ നേരെ വാഷ് റൂമിൽ പോയി മുഖം ഒക്കെ ഒന്ന് കഴുകി വൃത്തിയാക്കി മായയുടെ അടുത്തേക്ക് നടന്നു... പുറത്ത് വണ്ടിയുടെ അടുത്ത് ദിയയെ കാത്ത് നിൽക്കുകയായിരുന്നു മായ.. ദിയയെ കണ്ടതും ആകാംഷയോടെ എന്തായി എന്ന് ചോദിച്ച് കൊണ്ട് മായ അവളുടെ അടുത്തേക്ക് ചെന്നു... മായ: എന്തായി..??? ദിയ: കീ എടുക്ക്‌... മായ: എന്തായി പറ... ദിയ: നിന്നോട് കീ എടുക്കാൻ അല്ലേ പറഞ്ഞത്... ദിയയുടെ സ്വഭാവത്തിൽ എന്തോ പന്തികേട് തോന്നിയ മായ വേഗം ചാവി കൊടുത്ത് മാറി നിന്നു...
വണ്ടിയിൽ കയറിയ ദിയ സ്റ്റാർട്ട് ചെയ്ത് വണ്ടി റെയ്സ് ചെയ്യാൻ തുടങ്ങി.. അത് തനിക്ക് കേരാൻ ഉള്ള സിഗ്നൽ ആണെന്ന് മനസ്സിലായത് പോലെ മായ പുറകിൽ കയറി ഇരുന്നു... പതിവിലും സ്പീഡിൽ ആണ് ദിയ വണ്ടി ഓടിക്കുന്നത്... മായ പേടിച്ച് അവളോട് ചേർന്ന് ഇരിക്കുകയാണ്... അങ്ങനെ അതികം വൈകാതെ തന്നെ അവർ ഹോസ്റ്റലിൽ എത്തി... വണ്ടി ഓഫ് ചെയ്ത് അവർ മുറി നോക്കി നടന്നു... ദിയയുടെ എല്ലാ പ്രവർത്തികളും യാന്ത്രികമായി നടക്കുന്ന പോലെ ആണ് മായക്ക്‌ തോന്നിയത്... മുറിയിൽ കയറിയ ദിയ ഒന്നും മിണ്ടാതെ ബെഡിൽ ഇരുന്നു... സത്യത്തിൽ അവളുടെ പ്രവർത്തികളിൽ ഭയം തോന്നിയ മായ അവളോട്

💬 Comments

View all comments