0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 841
വളക്കാൻ ഒടുക്കത്തെ പാടാകും എന്നാ.. പക്ഷേ നീ വെറും മണ്ടി ആണല്ലോടി... എനിക്കറിയാം നീ വീണത് എന്നോട് ദിവ്യ പ്രേമം തോന്നിയിട്ട്‌ ഒന്നും അല്ല എന്ന്.. പറ എന്താ കാരണം.. എന്റെ സൗന്ദര്യമോ അതോ കാശോ..?? നീ ഒട്ടും വിഷമിക്കണ്ട മോളെ ... എന്നെക്കാൾ സൗന്ദര്യം ഉള്ള ആളെ നിനക്ക് കിട്ടും... ഞാനാ പറയുന്നത്... പിന്നെ ക്യാഷ്.. അത് നിനക്ക് എത്ര വേണം പറ ഞാൻ തരാം... എടീ നിന്റെ തന്ത ഉണ്ടല്ലോ... എന്താ അയാളുടെ പേര്.. ആ വിശ്വനാഥൻ.. അയാൾക്ക് എന്നെ മരുമകൻ ആയി കിട്ടാൻ യോഗം ഇല്ലെടി... നിനക്ക് അറിയോ..?? ഒന്ന് എന്റെ ജീവിതത്തിലെ.. ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ആണ്.. എന്റെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങൾ.. അല്ല അന്ത്യാഭിലാഷം ഇന്ന് പൂവണിഞ്ഞു... എനിക്കറിയാം മോളെ.. നമ്മൾ ഒരേ ക്ലാസിൽ ആണ്.. നീ ഇനിയും എന്നെ കാണേണ്ടി വരും എന്നൊക്കെ... അത് തന്നെ ആണ് ഇതിലെ ത്രിൽ.. എന്നെ കാണുന്ന ഓരോ നിമിഷവും നിന്റെ ഉള്ളിൽ ഈ നിമിഷം ഓർമ വരണം... നീറി നീറി ഒരു നെരുപ്പോടായി അത് നിന്റെ ഉള്ളിൽ കിടക്കണം... എന്നാ ചെല്ലട്ടെടി... മോളെ... അത്രേം പറഞ്ഞ് ദിയയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഷൈൻ അവിടെ നിന്നും പോയി.... ഷൈനിന്റെ വാക്കുകൾ ആയിരം അസ്ത്രങ്ങൾ കണക്കെ ദിയയുടെ നെഞ്ചകം തുളച്ച് കടന്ന് പോയിരുന്നു... താൻ കേട്ടത് അത്രയും വാസ്തവം ആണോ എന്ന് വിശ്വസിക്കാൻ ഇപ്പോളും അവൾക്ക് പറ്റുന്നില്ല...
മരവിച്ച ഒരു അവസ്ഥ ആയിരുന്നു... അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞ് അത് തറയിൽ വീണ് ചിതറി.... ???????????ഷൈൻ നേരെ പോയത് തിരികെ ലോക്കർ റൂമിലേക്ക് ആയിരുന്നു...ഷൈൻ: ടാ വിഷ്ണു ...ഏതെങ്കിലും മറ്റവനെ കണ്ട് ഒരു വണ്ടി ഒപ്പിക്ക്‌ നമുക്ക് പോകാം... ആൻഡ്രൂ: എങ്ങോട്ട്..?? ഷൈൻ: ബാറിലേക്ക്... ഇന്ന് ആഘോഷങ്ങളുടെ രാവാണ്.. ആർമാധിക്കൻ ഉള്ള രാവ്... മുഴുവൻ ചിലവും എന്റെ വക.. ഇന്ന് നമ്മൾ അടിച്ച് ഓഫാകുന്നു... അരവിന്ദ്: അതൊക്കെ അവിടെ നിൽക്കട്ടെ... നീ ദിയയോട് എന്ത് പറഞ്ഞു... ഷൈൻ:

💬 Comments

View all comments