0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 840
കൂട്ടി മുട്ടിയപ്പോൾ ഷോക് അടിച്ചപോലെ ആണ് ദിയക്ക്‌ തോന്നിയത്... അവള് ഷൈനിൽ നിന്നും കുതറി മാറി നിന്നു കിതക്കാൻ തുടങ്ങി... ഷൈനിന്റെ മുഖത്ത് നോക്കാൻ പോലും അവള് നന്നേ പാട് പെട്ടു... ഷൈൻ വീണ്ടും അവളുടെ കൈ പിടിച്ച് തന്നിലേക്ക് വലിച്ച് അടുപ്പിച്ചു... ഷൈനിന്റെ കണ്ണിലെ പ്രണയം കണ്ട് കൊണ്ട് നിൽക്കാൻ അവൾക്കായില്ല... അവള് പതിയെ മൊഴിഞ്ഞു... ദിയ: ഷൈൻ... ഐ... ഐ.. ലവ്.. യു...
ഷൈൻ അവളുടെ കണ്ണിൽ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു... പക്ഷേ ആ ചിരി പതിയെ പതിയെ ഒരു അട്ടഹാസമായി മാറുകയായിരുന്നു... ഷൈനിന്റെ കണ്ണിൽ ദിയ കണ്ട പ്രണയം പതിയെ മാഞ്ഞു പോകുന്നു... പെട്ടന്നുള്ള ഷൈനിന്റെ മാറ്റത്തിൽ ദിയ ഒന്ന് അൽഭുതപ്പെട്ടു... ദിയ: എന്ത് പറ്റി ഷൈൻ???? ഷൈൻ ദിയയുടെ കൈ തന്നിൽ നിന്നും തട്ടി മാറ്റി... ഷൈൻ: നീ എന്താടി കരുതിയത്..?? എനിക്ക് നിന്നോട് പ്രേമം ആണെന്നോ..?? ദിയ: ഷൈൻ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്..?? ഷൈൻ; ഞാൻ പിന്നെ എങ്ങനെ സംസാരിക്കണം..??? നീ എന്താ കരുതിയത്.. കാലാ കാലം ഞാൻ നിന്റെ അടിമയായി നിന്റെ കാൽ കീഴിൽ കഴിഞ്ഞോലും എന്നോ..?? നിനക്ക് ഓർമ്മയുണ്ടോ ആദ്യമായി കണ്ട ദിവസം അത്രേം കുട്ടികളുടെ മുന്നിൽ വച്ച് നീ എന്നെ അപമാനിച്ചത്... അന്ന്... അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടത് ആണ് ഈ ദിവസം... അന്ന് എനിക്കുണ്ടായ അതെ വിഷമവും അവസ്ഥയും നീയും അനുഭവിക്കണം... നീ എന്താടി കരുതിയത് ആണുങ്ങളെ ഒക്കെ അങ്ങ് അടക്കി ഭരിക്കാം എന്നാണോ..?? നീ അടക്കം ഉള്ള പെൺ വർഗത്തിന് ഒരു വിചാരം ഉണ്ട്.. നിന്റെ ഒക്കെ തൊലി വെളുപ്പും പണവും കണ്ട് ഞങ്ങൾ ആണുങ്ങൾ അങ്ങ് വീഴും എന്ന്... അങ്ങനെ വീണിരുന്നെടി... ഒരു കാലത്ത്... ഇപ്പൊ അതില്ല... നിനക്ക് അറിയോ.. ഒരുത്തി.. അവളെ ഞാൻ ജീവൻ കൊടുത്ത് സ്നേഹിച്ചു.. എന്നിട്ട് അവസാനം അവള് എന്റെ അണ്ണാക്കിൽ മണ്ണും വാരി ഇട്ട് വേറെ ഒരുത്തന്റെ കൂടെ അമേരിക്കക്ക് പോയി... ഇനി നിനക്ക് ആരുടെ കൂടെ ആടി പൊണ്ടത്..??? ഞാൻ കരുതിയത് നിന്നെ

💬 Comments

View all comments