Chapter Title : Love Or Hate 07 [Rahul Rk]
സമയം പാഴാക്കാതെ അർജുൻ ഷൈനിന് പുറം തിരിഞ്ഞ് നിന്നു എന്നിട്ട് മാറ്റിൽ നിന്ന് ഉയർന്ന് ചാടി കൊണ്ട് വലം കാലു കൊണ്ട് ഷൈനിന്റെ നെഞ്ചും കൂട് നോക്കി ആഞ്ഞ് ചവിട്ടി...
നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ഷൈനിന് സാധിച്ചൊള്ളു...
കണ്ണിലെ അവസാന കാഴ്ചയും മറഞ്ഞ് കൊണ്ട് ഷൈൻ മലർന്നടിച്ച് മാറ്റിലേക്ക് വീണു...
ഒരു നിമിഷം ഷൈൻ തല ചെരിച്ച് ഗലറിയിലേക്ക് നോക്കി...
ആൻഡ്രുവിന്റെയും കൂട്ടുകാരുടെയും മുഖത്ത് ഭയവും ആശങ്കയും മാത്രം... അരവിന്ദ് ഇപ്പോളും കുലുങ്ങാതെ കട്ടക്ക് നിൽക്കുകയാണ്...അടുത്തതായി ഷൈൻ നോക്കിയത് ദിയയെ ആണ്...
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
അവളുടെ മുഖം നേരെ കണ്ടതും ഷൈനിന് തന്റെ പ്രതികാരങ്ങളെ കുറിച്ച് ആണ് ഓർമ വന്നത്...
അതേ ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. തോറ്റ് പോകാൻ പാടില്ല...ഷൈൻ പതിയെ തല ഉയർത്തി മാറ്റിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു...
ഗാലറി മുഴുവൻ ഷൈനിന്റെ ഉയിർത്തെഴുന്നേൽപ്പിന് വേണ്ടി കയ്യടിക്കുകയാണ്...
അർജുൻ അപ്പോളും പുച്ഛത്തോടെ ചിരിച്ച് കൊണ്ട് നിൽക്കുകയാണ്...
ഷൈൻ തന്റെ സർവ്വ ശക്തിയും എടുത്ത് മാറ്റിൽ നിവർന്ന് നിന്നു...
വായിൽ നിറഞ്ഞ് വന്ന രക്തം ഷൈൻ പുറത്തേക്ക് തുപ്പി.. എന്നിട്ട് ഇടം കൈ കൊണ്ട് മുഖം ഒന്ന് തുടച്ചു...
അർജുൻ ഒന്നും നോക്കാതെ ഷൈനിന്റെ മുഖത്തിന് നേരെ പഞ്ച് ചെയ്യാൻ കൈ വീശി... ഷൈൻ അൽപം കുനിഞ്ഞ് ഇരുന്ന് ഇടം കൈ കൊണ്ട് അർജുന്റെ വലം കൈ തടയുകയും ഒട്ടും സമയം പാഴാക്കാതെ അർജുന്റെ അടിവയർ നോക്കി നല്ല ഉഗ്രൻ ഒരു പഞ്ച് വച്ച് കൊടുക്കുകയും ചെയ്തു...
അർജുൻ പുറകിലേക്ക് ചാടി
💬 Comments
View all comments