Chapter Title : Love Or Hate 07 [Rahul Rk]
കൊണ്ട് നിന്ന് ചുമക്കാൻ തുടങ്ങി...
ഗാലറിയിൽ വീണ്ടും ആർപ്പുവിളികളും ആരവങ്ങളും ഉണർന്നു...
അർജുൻ വീണ്ടും ഷൈനിന് നേരെ പാഞ്ഞടുത്തു..
എന്നാല് തന്റെ നേരെ പാഞ്ഞടുത്തു വരുന്ന അർജുന് വശം തിരിഞ്ഞ് നിന്ന് ഷൈൻ അർജുന്റെ പുറത്ത് ആഞ്ഞ് ചവിട്ടി....
അർജുൻ മാട്ടിലേക്ക് കമഴ്ന്നു വീണു...
ചാടി എണീറ്റ അർജുൻ വീണ്ടും ഷൈനിന് നേരെ കൈ വീശി...
ഷൈൻ രണ്ടു കയ്യും കൊണ്ട് അർജുന്റെ രണ്ട് കയ്യും പുറകിലേക്ക് തിരിച്ചു...
പിന്നെ ഒട്ടും സമയം പാഴാക്കാതെ അർജുന്റെ തലക്ക് ഇരുവശത്തും രണ്ട് കയ്യും ചേർത്ത് നല്ല ഒരു ഇടിപ്പൻ പഞ്ച് വച്ച് കൊടുത്തു.. ആ അടിയിൽ തന്നെ അർജുന്റെ പകുതി കിളി പോയിരുന്നു...
എന്നിട്ട് തല പിടിച്ച് വലം കാലിന്റെ മുട്ടിലേക്ക് ആഞ്ഞ് ഇടിപ്പിച്ച്... അർജുന്റെ മൂക്കിന്റെ കാര്യം ഏകദേശം തീരുമാനം ആയിരുന്നു...
എന്നിട്ടും കലി അടങ്ങാത്ത ഷൈൻ അർജുന്റെ മുഖം പിന്നിലേക്ക് തള്ളി.. താടിക്ക് താഴെ ഒരു ഒന്നൊന്നര പഞ്ച് അങ്ങ് വച്ച് കൊടുത്തു...
അതോടെ അർജുന്റെ വായിൽ നിന്നും രക്തം ചിതറി തെറിച്ചു...
മാറ്റിലേക്ക് വീഴാൻ പോയ അർജ്ജുനെ ഷൈൻ ബനിയനിൽ പിടിച്ച് എഴുന്നേൽപ്പിച്ചു... എന്നിട്ട് സാധാരണ ഗുസ്തി മത്സരങ്ങളിൽ ഒക്കെ കാണുന്ന പോലെ പുറം തിരിഞ്ഞ് നിന്ന് വലം കൈ ചേർത്ത് പിടിച്ച് വലിച്ച് ഉയർത്തി മലർത്തി അടിച്ചു...
കൈ വിടാതെ തന്നെ ഷൈൻ വിരലുകൾ കോർത്ത് അർജുന്റെ വലം കൈ പുറകിലേക്ക് കറക്കി...
വേദന കൊണ്ട് അർജുൻ അലറി..
പക്ഷേ ഷൈൻ അവിടെയും നിർത്താൻ ഉദ്ദേശിച്ചല്ല... അർജുന്റെ മുഖം രക്തം കൊണ്ട് നിറഞ്ഞിരുന്നു...
💬 Comments
View all comments