0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 801
എടാ അവളുടെ മനസ്സിൽ ഇപ്പൊ നിന്റെ സ്ഥാനം എന്താ..?? ഷൈൻ: എന്താ..?? ആൻഡ്രൂ: എടാ അവളുടെ ജീവൻ രക്ഷിച്ച ആൾ... പുറത്ത് എത്ര ബോൾഡ് ആണെന്ന് പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ അവളൊരു പെണ്ണല്ലേ... ഇതൊക്കെ മതിയെടാ ഏത് പെണ്ണിനും വീഴാൻ... ഷൈൻ: ഹും.. അപ്പോ നീ പറഞ്ഞ് വരുന്നത് ഞാൻ ഇതിൽ പിടിച്ച് കേറണം എന്നാണോ..??? ആൻഡ്രൂ: അത് തന്നെ... അരവിന്ദ്: ഇതൊക്കെ വല്ലതും നടക്കുമോ..?? ഷൈൻ: നടന്നില്ലെങ്കിൽ നടത്തും ഞാൻ... എന്തോ തീരുമാനിച്ച് ഉറപ്പിച്ച ഒരു ചിരി ഷൈനിന്റെ മുഖത്ത് വിരിഞ്ഞു.... ??????? ഭക്ഷണം കഴിക്കലും അത്യാവശ്യം വാചകമടിയും ഒക്കെ ആയപ്പോളേക്കും ബ്രേക്ക് ടൈം അവസാനിച്ചു.. അങ്ങനെ ഓരോരുത്തരും അവരവരുടെ ജോലി സ്ഥലങ്ങളിലേക്ക് പോകാൻ തുടങ്ങി.. ഷൈനും ഒട്ടും സമയം പാഴാക്കാതെ ലൈബ്രറി നോക്കി നടന്നു.. കുറച്ച് നടന്നപ്പോൾ തന്നെ പുറകിൽ നിന്നും ഒരു വിളി കേട്ടു.. മീനാക്ഷി: ഷൈൻ ചേട്ടാ..??? ഷൈൻ ഞെട്ടി തിരിഞ്ഞു നോക്കി.. ഈ കുരിശ് ആയിരുന്നോ... ഷൈൻ: തനിക്ക് ക്ലാസ്സ് ഒന്നും ഇല്ലേ..?? മീനാക്ഷി: ഉണ്ടല്ലോ... ഷൈൻ: എന്നാ പോയ്കൂടെ..?? മീനാക്ഷി: ഞാൻ ഷൈൻ ചേട്ടനെ കണ്ടപ്പോൾ സംസാരിക്കാൻ വന്നതാ... ഷൈൻ: ഞാൻ തന്നോട് പറഞ്ഞതല്ലേ കൊച്ചെ എനിക്ക് തിരക്കുണ്ട് എന്ന്... മീനാക്ഷി: ഓ.. ഒരു അഞ്ചു മിനിറ്റ് പോലും ടൈം ഇല്ലെ..?? ഷൈൻ: ഇല്ല... മീനാക്ഷി: ഓ എന്നാ പോ... ഷൈൻ പോകാൻ ഒരുങ്ങിയതും മീനാക്ഷി വിളിച്ച് പറഞ്ഞു.. മീനാക്ഷി: തിരക്ക് ഒക്കെ ഒഴിഞ്ഞിട്ട്‌ നമുക്ക് ഒന്ന് കാണണം... എന്റെ ഈശോ ഈ പെണ്ണ് ഇതെന്ത് ഭാവിച്ചാ..?? അല്ലെങ്കിലും അതൊന്നും ശ്രദ്ധിക്കാൻ ഇപ്പൊ തീരെ സമയം ഇല്ലാത്തത് കൊണ്ട് ഷൈൻ നേരെ ലൈബ്രറി നോക്കി നടന്നു...
വാതിൽ തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ തന്നെ ദിയ വന്നിട്ടുണ്ട് എന്ന് ഷൈനിന് ബോധ്യമായി... ഷൈൻ ഉള്ളിലേക്ക് കയറി ദിയ അകത്ത് കസേരയിൽ ഇരിക്കുന്നത് കണ്ടു... ഷൈൻ: ദിയാ.. ദിയ: ഹാ.. ഷൈൻ... ദിയ ഷൈനിനെ കണ്ടതും കസേരയിൽ നിന്നും എഴുന്നേറ്റു.. നല്ല ചമ്മൽ ഉണ്ടെങ്കിലും അത് മറച്ച് പിടിക്കാൻ ദിയ പരമാവധി ശ്രമിച്ചു..

💬 Comments

View all comments