0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 802
എന്നാൽ അത് ഒരായുധം ആക്കാൻ ആയിരുന്നു ഷൈനിന്റെ തീരുമാനം... ഷൈൻ: ഭക്ഷണം കഴിച്ചോ താൻ..?? ദിയ: കഴിച്ചു.. ഷൈൻ: ഇപ്പൊ വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ..?? ദിയ: ഏയ്.. ഇപ്പൊ നോ പ്രോബ്ലം.. ഷൈൻ: ഹാവൂ.. സമാധാനം ആയി.. സത്യം പറഞ്ഞാൽ ഞാൻ ആകെ പേടിച്ച് പോയി.... നമ്മുടെ രാപ്പകൽ സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ.. ഞാൻ അങ്ങ് ഇല്ലാണ്ടായി... ദിയ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു... ദിയ: താങ്ക്സ് ഷൈൻ.. അപോളത്തെ ആ അമ്പരപ്പിൽ എനിക്ക് പറയാൻ പറ്റിയില്ല... ഷൈൻ: ഏയ്.. അതൊന്നും കുഴപ്പല്ല ദിയ.. വാ നമുക്ക് ജോലി തുടങ്ങാം... ഷൈനും ദിയയും അങ്ങനെ ജോലി ആരംഭിച്ചു... ഒരുപാട് നേരം അവർ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.. എന്നാൽ ദിയയുടെ ഉള്ളൊന്ന് അളക്കാൻ ഷൈൻ ചോദിച്ചു... ഷൈൻ: താൻ കൺമഷി എഴുതാർ ഉണ്ടോ?? ദിയ: ചിലപ്പോൾ ഒക്കെ.. എന്തെ..?? ഷൈൻ: തനിക്ക് കണ്ണെഴുതിയാൽ നല്ല ഭംഗി ആയിരിക്കും... ദിയ: അതെന്താ ഇപ്പൊ പെട്ടന്ന് അങ്ങനെ തോന്നാൻ..?? ഷൈൻ: അല്ല.. മായയെ കണ്ണെഴുതി കണ്ടിട്ടുണ്ട്.. അപ്പോ തന്നെ അങ്ങനെ കാണാനും ഭംഗി ഉണ്ടാവുമല്ലോ..?? ദിയ: ഹും.. ശരി ശരി... അടുത്ത തവണ എഴുതുമ്പോൾ കാണിക്കാം എന്നിട്ട് പറ എങ്ങനെ ഉണ്ട് എന്ന്.. ഷൈൻ: ഓകെ... അത് മതി... പിന്നെയും ഒരുപാട് നേരം അവർ ജോലികളിൽ തന്നെ മുഴുകി നിന്നു.. പതിവിൽ നിന്നും വിപരീതമായി പല സന്ദർഭങ്ങളിലും എന്തൊക്കെയോ ആലോചിച്ച് അന്തം വിട്ട് നിന്നിരുന്ന ദിയയെ ഷൈൻ ആണ് വിളിച്ചുണർത്തിയത്... പെട്ടന്ന് എന്തോ ഓർമ വന്നപോലെ ദിയ ചോദിച്ചു.... ദിയ: അല്ല നാളെ സൺഡേ അല്ലേ... അപ്പോളാണ് ഷൈനും അത് ഓർത്തത്.. ഷൈൻ: അതെ നാളെ സൺഡേ ആണല്ലോ...
ദിയ: സാധാരണ ഇങ്ങനെ ഫൗണ്ടേഷൻ ഒക്കെ ഉണ്ടാവുമ്പോൾ താൽപര്യം ഉള്ളവർക്ക് സൺഡേ വന്നും വർക്ക് ചെയ്യാം.. കോളേജ് ഓൺ ആയിരിക്കും... ദിയയോട് അടുക്കാൻ ഇതും ഒരു അവസരം ആകും എന്ന് ഷൈനിന് തോന്നി... ഷൈൻ: എല്ലാവരും വരുമോ?? ദിയ,: ഹാ.. താൽപര്യം ഉള്ളവർ ഒക്കെ വരും.. ഷൈൻ: താൻ

💬 Comments

View all comments