0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 803
വരുന്നില്ലേ..?? ദിയ: താൻ ഇല്ലാതെ ഞാൻ മാത്രം വന്നിട്ടെന്ത് കാര്യം..?? ഷൈൻ: ഞാനും വരുന്നുണ്ടല്ലോ.. ദിയ: ഓകെ.. എന്നാ ഞാനും വരാം... അവർ രണ്ടുപേരും പരസ്പരം ചിരിച്ചു... അങ്ങനെ വൈകുന്നേരം വരെ അവർ ജോലികൾ തുടർന്നു.. അന്നത്തെ ടാസ്‌ക്കും വളരെ ഭംഗിയായി തന്നെ അവർ പൂർത്തിയാക്കി... ഷൈൻ: ദിയ.. സമയം കഴിഞ്ഞു നമുക്ക് ഇറങ്ങിയാലോ..?? ദിയ: ഒകെ ഷൈൻ.. ഇറങ്ങാം... അവർ രണ്ടുപേരും ബുക്കും രജിസ്റ്ററും യഥാ സ്ഥാനത്ത് വച്ച് പുറത്തേക്ക് ഇറങ്ങി.. വാതിൽ പൂട്ടുന്നതിന്റെ ഇടക്ക്‌ ദിയ ചോദിച്ചു.. ദിയ: താൻ നേരെ ഗ്രൗണ്ടിലേക്ക് ആവും അല്ലേ..?? ഷൈൻ: അതെ പ്രാക്ടീസ് ഉണ്ട്... ദിയ: അപ്പോ ശരി ഷൈൻ നാളെ കാണാം.. ദിയ വാതിൽ പൂട്ടി തിരിഞ്ഞു കൊണ്ട് ഷൈനിന് നേരെ കൈ നീട്ടി കൊണ്ട് ആണ് പറഞ്ഞത്... ഷൈനും ദിയയുടെ കൈ പിടിച്ച് പറഞ്ഞു.. ഷൈൻ: ബൈ ദിയ... പക്ഷേ പെട്ടെന്നുണ്ടായ ആക്ഷ്ചര്യത്തിൽ കൈ വിടാൻ ഷൈൻ മറന്നു പോയി... ദിയ: അല്ല.. എന്താ പോകുന്നില്ലേ..?? ഷൈൻ പെട്ടന്ന് കൈ വിട്ടുകൊണ്ട്... ഷൈൻ: അയ്യോ.. സോറി ദിയ... ദിയ: ഏയ് it's okay... അത്രേം പറഞ്ഞു കൊണ്ട് ദിയ അവിടെ നിന്നും ചിരിച്ച് കൊണ്ട് മായയുടെ അടുത്തേക്ക് പോയി... ഷൈൻ നേരെ പാർക്കിങിലേക്ക്‌ നടന്നു... ആൻഡ്രൂ: എന്തായി മോനെ...?? ഷൈൻ: എന്തായി എന്ന് ചോദിച്ചാൽ അറിയില്ല.. പക്ഷേ അവളിൽ എന്തൊക്കെയോ ഒരു മാറ്റം കാണുന്നുണ്ട്... ആൻഡ്രൂ: ഞാൻ അപ്പോ തന്നെ പറഞ്ഞില്ലേ.. എടാ ഒരു പെണ്ണിന് മാറാൻ ഇതൊക്കെ മതി...
അരവിന്ദ്: ആ മതി മതി.. വാ ഗ്രൗണ്ടിൽ പോകാം... അവർ നാല് പേരും നേരെ ഗ്രൗണ്ടിലേക്ക് നടന്നു..ഗ്രൗണ്ടിൽ എത്തിയതും അരവിന്ദ് ഷൈനിനെ പരിശീലിപ്പിക്കാൻ തുടങ്ങി... ഏറെ താൽപര്യത്തോടെ ആണ് ഷൈൻ അരവിന്ദ് പറയുന്ന ഓരോ കാര്യങ്ങളും കേട്ടുകൊണ്ട് ഇരുന്നത്... എന്നാൽ ഗ്രൗണ്ടിന്റെ മറ്റൊരു വശത്ത് അൽപം ഉയർന്ന പ്രദേശത്ത് നിന്ന് ഇതെല്ലാം കാണുകയായിരുന്നു അർജുനും കൂട്ടുകാരും... ഗൗതം: അർജുൻ.. അരവിന്ദ് ആണ് അവനെ ട്രെയിൻ ചെയ്യിക്കുന്നത്.. അർജുൻ: ഹും... ഇങ്ങനെ ഒരു സാഹചര്യം ആയിപോയി..

💬 Comments

View all comments