Chapter Title : Love Or Hate 07 [Rahul Rk]
അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴി നോക്കായിരുന്നു... ഇതിപ്പോ അവന്മാർക്ക് ആർക്ക് എന്ത് സംഭവിച്ചാലും അത് നമ്മുടെ നേരെയെ വരൂ...
ഗൗതം: എന്താ ഇപ്പോ പ്ലാൻ..??
അർജുൻ: ഒരു പ്ലാൻ ഉണ്ട്... ഞാൻ പറയാം... അവനെ എനിക്ക് കിട്ടണം.. റിങ്ങിന്റെ അകത്ത്... അത് കഴിഞ്ഞ് മറ്റവൻ.. അരവിന്ദ്....
അർജുൻ കയ്യിലുണ്ടായിരുന്ന പെപ്സി കാൻ നിലത്തേക്ക് വലിച്ചെറിഞ്ഞു....
??????????
ഷൈനും മറ്റുള്ളവരും ഇതിനോടകം തന്നെ പ്രാക്ടീസ് എല്ലാം പൂർത്തിയാക്കിയിരുന്നു..
ടവൽ എടുത്ത് വിയർപ്പ് തുടച്ചുകൊണ്ട് ഷൈൻ പറഞ്ഞു..
ഷൈൻ: ടാ.. ഞാൻ പറയാൻ മറന്നു.. നാളെ എനിക്കും ദിയക്കും വർക്ക് ഉണ്ട്..
ആൻഡ്രൂ: ഓ അത് നിനക്ക് മാത്രം അല്ല.. എനിക്കും ആയിശക്കും ഉണ്ട്...
അരവിന്ദ്: എനിക്കും ഉണ്ട്..
വിഷ്ണു: എനിക്കും..
ഷൈൻ: അത് ശരി... അപ്പോ എല്ലാരും വരുന്നുണ്ടോ..??
വിഷ്ണു: മിക്കവാറും എല്ലാവരും വരും.. പിന്നെ നമ്മുടെ അർജ്ജുനെ പോലെ ഉള്ളവർ മാത്രമേ വരാതെ ഇരിക്കൂ...
ഷൈൻ: ഓഹ്...
ആൻഡ്രൂ: ഞാനും ആയിഷയും എന്തായാലും വരും..
ഷൈൻ: അത് നീ എന്ത് വേണേൽ ചെയ്..
ഇപ്പൊ പോയാലോ..??
അരവിന്ദ്: അപ്പോ ഓകെ.. നാളെ കാണാം..
ഷൈൻ: ബൈ...
അങ്ങനെ യാത്ര ഒക്കെ പറഞ്ഞ് അവരെല്ലാവരും വീടുകളിലേക്ക് പോയി...
????????
ദിയയും മായയും ഇതിനോടകം ഹോസ്റ്റലിൽ എത്തിയിരുന്നു... ബെഡിൽ എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു ദിയ.. അവളെ കണ്ടതും മായ ഒരു മിനിറ്റ് ഒന്ന് നിന്നു...
"സാധാരണ ഇവൾക്ക് ഈ സ്വപ്നം കാണൽ ഒന്നും പതിവില്ലല്ലോ... ഇതെന്ത് പറ്റി..?? ഇനി ഞാൻ സംശയിച്ചത് തന്നെ ആണോ എന്റെ കൃഷ്ണാ..."
ഇത്രേം മനസ്സിൽ ആലോചിച്ച് മായ ദിയയുടെ അരികിൽ ഇരുന്നു...
എന്നിട്ട് അവളെ തട്ടി വിളിച്ച് ആംഗ്യ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി...
മായ: എന്ത് പറ്റി മോളെ.. എന്താ ഇരുന്ന് സ്വപ്നം കാണുന്നത്..??
ദിയ: എന്ത്.. ഞാൻ ഫൗണ്ടേഷൻ ദിവസത്തെ പറ്റി ആലോചിചതാ...
മായ: ഫൗണ്ടേഷൻ ഒക്കെ ഇതിന്റെ മുന്നെയും വന്നിട്ടുണ്ടല്ലോ.. അന്നൊന്നും ഞാൻ ഈ ആലോചന കണ്ടിട്ടില്ലല്ലോ..
ദിയ: ആ.. ഇത്തവണ കുറച്ച് സ്പെഷ്യൽ ആണ്...
മായ: ഷൈൻ ഉള്ളത് കൊണ്ടാണോ സ്പെഷ്യൽ..??
💬 Comments
View all comments