0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 805
ദിയ തലയണ എടുത്ത് തമാശയായി മായയെ ഒന്ന് അടിച്ചു... മായ ആ തലയണ വാങ്ങി മടിയിൽ വച്ചുകൊണ്ട് പറഞ്ഞു... മായ: സത്യം പറ മോളെ.. നീ അവനെ കുറിച്ച് അല്ലേ ആലോചിച്ചത്..?? ദിയ: അല്ലാ.. അല്ലാ.. അല്ലാ... മായ: ഓകെ.. ഓകെ.. ദേഷ്യപ്പെടെണ്ട... നീ നാളെ പോകുന്നുണ്ടോ.??? ദിയ: പോണം.. ഇല്ലെങ്കിൽ വർക്ക് തീരും തോന്നുന്നില്ല... മായ: ഓഹോ.. അപ്പോ വർക്ക് ഉള്ളത് കൊണ്ടാണ്... അല്ലാതെ ഷൈനിനെ കാണാൻ അല്ല... ദിയ: എന്റെ പൊന്ന് മായെ നീയൊന്ന് നിർത്ത്... എന്താ ഇപ്പോ നിന്റെ പ്രശ്നം.. മായ: ഒന്നുല്ല.. ഞാൻ നിർത്തി... ദിയ: ഹാ.. പിന്നെ നീ ഞങ്ങളെ ഒന്ന് സഹായിക്കണം... മായ: ഏത് ഞങ്ങളെ..?? ദിയ: എന്നേം ഷൈനിനെയും.. മായ: എന്ത് സഹായം..??? ദിയ: ഞങൾ ഫൗണ്ടേഷന് പ്രസന്റ് ചെയ്യാൻ ഒരു കോമിക് ബുക്ക് ആണ് പ്ലാൻ ചെയ്യുന്നത്.. അപ്പോ അതിന് വേണ്ടി നീ കുറച്ച് ചെറിയ ചെറിയ കഥകൾ ഒക്കെ എഴുതി തരണം.. അതായത് ഈ കുട്ടിക്കഥകൾ ഒക്കെ ഇല്ലെ.. നമ്മുടെ ബാലരമയിൽ ഒക്കെ വരുന്ന ടൈപ്പ്.. ചെറിയ ഒരു നൊസ്റ്റാൾജിയ കൂടി ആവും... മായ: അത് ഞാൻ ആലോചിക്കാം.. പക്ഷേ കോമിക് ബുക്ക് ആവുമ്പോൾ പടം ആര് വരക്കും..?? ദിയ: അത് ആൻഡ്രൂ വരചോളും എന്നാ ഷൈൻ പറഞ്ഞത്... മായ: അപ്പോ നിനക്കും ഷൈനിനും എന്താ പണി..?? ദിയ: അങ്ങനെ പറഞ്ഞാൽ.. പ്രത്യേകിച്ച് പണി ഒന്നും ഇല്ല... മായ: ആഹാ.. അപ്പോ നിങ്ങള് അടിച്ച് പൊളിച്ച് നടക്കാ ഞങൾ പണി എടുത്ത് മരിക്കാ ല്ലെ...??
ദിയ: പോടി... ഞങ്ങൾക്ക് ലൈബ്രറിയിൽ തന്നെ ഒരുപാട് ജോലി ബാക്കി കിടക്കുന്നുണ്ട്... മായ: ശരി.. ശരി... മായ ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോയതും ദിയ അവളുടെ കയ്യിൽ പിടിച്ചു.. മായ എന്തേ എന്ന അർത്ഥത്തിൽ അവളെ നോക്കി.. പക്ഷേ ദിയ ഒന്നും പറയാതെ മായയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു... മായ അവളുടെ മുഖത്തിന് മുന്നിലൂടെ കൈ ഓടിച്ച് അവളുടെ ശ്രദ്ധ തിരിക്കാൻ നോക്കി.. മായ: എന്താ ഇങ്ങനെ നോക്കുന്നത്..?? ദിയ:

💬 Comments

View all comments