0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 806
നീ കണ്ണെഴുതാർ ഉണ്ടല്ലേ..?? മായ: അത് നീ ഇപ്പോളാണോ അറിയുന്നത്..?? ദിയ: നീ ഒരു കൊച്ചു സുന്ദരി ആണ് കേട്ടോ... മായ: എന്താ ഉദ്ദേശം..?? ദിയ: അല്ല.. നീ സുന്ദരി ആവുമ്പോ ഞാനും അങ്ങനെ തന്നെ ആകുമല്ലോ... മായ: ഓഹോ... ഇത് പ്രശ്നമാണ്... ദിയ: എന്ത് പ്രശ്നം...??? മായ: ഇങ്ങനെ പോവാണെൽ എന്റെ കഥക്ക് ക്ലൈമാക്സ് ഉടനെ പ്രതീക്ഷിക്കാം.. ദിയ: ഹും.. നോക്കിക്കൊണ്ട് ഇരുന്നോ... അത്രേം പറഞ്ഞ് ദിയ തിരിഞ്ഞു കിടന്നു.. മായയും അവളോട് ചേർന്ന് തന്നെ കിടന്നു... ????????? റൂമിൽ ഇരുന്ന് ഫോണിൽ കളിക്കുകയായിരുന്നു ഷൈൻ... ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്ന് ആൻഡ്രുവും ഷൈനിന്റെ അരികിൽ ബെഡിൽ ഇരുന്നു... ആൻഡ്രൂ: ടാ.. പകൽ അവന്മാർ കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഞാൻ ചോദിക്കാഞ്ഞത്.. ഷൈൻ: എന്ത്..?? ആൻഡ്രൂ: മറ്റെ.. കൃത്രിമ ശ്വാസം... എങ്ങനെ ഉണ്ടായിരുന്നു അളിയാ..?? ഷൈൻ: അത് ഞാൻ പറഞ്ഞതല്ലേ... ആൻഡ്രൂ: അത് അവിടെ വച്ച് പറഞ്ഞത്.. ഞാൻ ചോദിച്ചത് അതല്ല... എന്തായാലും നീ ശ്വാസം കൊടുത്തു.. കൂട്ടത്തിൽ വേറെ വല്ലതും കൊടുത്തോ എന്നാ ചോദിച്ചത്..?? ഷൈൻ: നീ എന്താ ഉദ്ദേശിക്കുന്നത്..?? ആൻഡ്രൂ: അത് തന്നെ... ഉ...മ്മ...
ഷൈൻ: ടാ അലവലാതി.. മനുഷ്യൻ ആകെ പേടിച്ച് അണ്ഡം കീറി നിക്കുമ്പോൾ ആണോ ഉമ്മ ഉണ്ടാക്കാൻ പോണത്...?? അവളെ എങ്ങാൻ മേലോട്ട് കെട്ടി എടുത്തിരുന്നെങ്കിൽ ഞാൻ സമാധാനം പറയേണ്ടി വന്നെനെ... ആൻഡ്രൂ: ആ.. ഏതായാലും അത് വിട്.. ഞാൻ പറയുന്നത് അതല്ല... എനിക്ക് പെട്ടന്ന് ഒരു തോന്നൽ... ഷൈൻ: എന്ത് തോന്നൽ..?? ആൻഡ്രൂ: എടാ അളിയാ.. നമ്മൾ ചെയ്യുന്നത് കുറച്ച് കൂടുന്നുണ്ടോ എന്നൊരു സംശയം... ഷൈൻ: അവന്റെ കാര്യത്തിലോ അതോ അവളുടെ കാര്യത്തിലോ..?? ആൻഡ്രൂ: അവന്റെ കാര്യം വിട്.. അവന് രണ്ടെണ്ണം കിട്ടണം.. പക്ഷേ അവള്.. ഒന്നുല്ലെങ്കിലും ഒരു പെണ്ണല്ലേ അളിയാ... ഷൈൻ: എന്താടാ നിനക്ക് ഇപ്പൊ ഒരു മനംമാറ്റം...?? എല്ലാ പ്ലാനും ഉണ്ടാക്കി തുടക്കം വച്ചിട്ട് ഇപ്പൊ തലയൂരാൻ നോക്കുന്നോ..?? ആൻഡ്രൂ: തലയൂരാൻ ഒന്നും അല്ലെടാ.. പിന്നെ... ഒരു... ഷൈൻ: നീ കൂടെ നിന്നാലും ഇല്ലെങ്കിലും എനിക്ക്

💬 Comments

View all comments