Chapter Title : Love Or Hate 07 [Rahul Rk]
അവൽക്കിട്ട് ഒരു പണി കൊടുക്കണം.. അതിനുള്ള ബെസ്റ്റ് വഴി ഇത് തന്നെ ആണ്... അതോണ്ട് നിനക്ക് വേണെങ്കിൽ എന്റെ കൂടെ നിൽക്കാം..
ആൻഡ്രൂ: ഹാ.. നീ ഇങ്ങനെ ദേഷ്യപ്പെടല്ലെ... ഞാൻ ഒരു അഭിപ്രായം പറഞ്ഞതല്ലേ.. ഒകെ.. വിട്ടു... അപ്പോ നമ്മൾ അവളെ പൂട്ടുന്നു...
ഷൈൻ: ഹും... ഓകെ... ആ പിന്നെ നിന്നോട് ഒരു കാര്യം പറയാൻ മറന്നു...
ആൻഡ്രൂ: എന്ത് കാര്യം..??
ഷൈൻ: എടാ ഞാനും ദിയയും കൂടി ഒരു കോമിക് ബുക്ക് പ്ലാൻ ചെയ്യുന്നുണ്ട്.. അപ്പോ മാറ്റർ ഒക്കെ മായ എഴുതും.. നീ അതിലേക്ക് കുറച്ച് പടം വരച്ച് തരണം..
ആൻഡ്രൂ: അയ്യെടാ.. എനിക്കും ആയിശക്കും ഒരുപാട് പണി ഉണ്ട്..
ഷൈൻ: എടാ.. നീ നോ പറയല്ലേ.. ദിയയുടെ മുന്നിൽ എന്റെ കമ്പ്ലീറ്റ് ഇമേജ് പോകും.. നീ ഒന്ന് അഡ്ജസ്റ്റ് ചെയ്..
ആൻഡ്രൂ: ഹാ.. വരച്ച് തരാം...
ഷൈൻ: ഓകെ.. അളിയാ..
ആൻഡ്രൂ: പക്ഷേ ഒരു കണ്ടീഷൻ..
ഷൈൻ: എന്ത് കണ്ടീഷൻ..??
ആൻഡ്രൂ: നമ്മുടെ തിരക്ക് ഒക്കെ കഴിഞ്ഞിട്ട് നീ എന്നെ ആയിഷയെ സെറ്റ് ആക്കാൻ ഒന്ന് ഹെല്പ് ചെയ്യണം..
ഷൈൻ: ആയിഷയോ..?? എടാ നീ സീരിയസ് ആണോ..???
ആൻഡ്രൂ: അതെ അളിയാ.. ഞാൻ സീരിയസ് ആണ്..
ഷൈൻ: എന്നാ ഞാൻ വാക്ക് തരുന്നു.. ഈ ഫൗണ്ടേഷൻ തീർന്നാൽ ഏതായാലും നമ്മൾ ഫ്രീ ആകും.. അത് കഴിഞ്ഞാൽ നിന്റെയും ആയിഷയുടെ കാര്യം നമ്മൾ സെറ്റ് ആക്കുന്നു...
ആൻഡ്രൂ: അത് മതി.. നീ വാക്ക് പറഞ്ഞാൽ വാക്കാണെന്ന് എനിക്ക് അറിഞ്ഞൂടെ..
ഷൈൻ: സുഖിപ്പിക്കാതെ ലൈറ്റ് അണച്ച് കിടക്കാൻ നോക്കെടാ...
ആൻഡ്രൂ: ഓകെ...
?????????
അതിരാവിലെ പതിവിലും നേരത്തെ ആണ് ദിയ എണീറ്റത്.. നോക്കിയപ്പോൾ മായ നല്ല ഉറക്കം ആണ്..
അവളെ എഴുന്നേൽപ്പിക്കാതെ തന്നെ ദിയ കുളിക്കാൻ കയറി...
കുളിച്ച് കഴിഞ്ഞ് വന്നപ്പോളും മായ നല്ല ഉറക്കം ആയിരുന്നു...
ദിയ അത് കാര്യമാക്കാതെ വേഗം തന്നെ ഡ്രസ്സ് എല്ലാം മാറി റെഡിയായി..
സാധാരണ താഴെ എത്തി വണ്ടിയുടെ കണ്ണാടിയിൽ മുഖം നോക്കുന്ന ദിയ.. ഇന്ന് റൂമിലെ കണ്ണാടിക്ക് മുന്നിൽ നിന്ന്
💬 Comments
View all comments