Chapter Title : Love Or Hate 07 [Rahul Rk]
മാറുന്നു പോലും ഇല്ല...
പെട്ടന്നാണ് എന്തോ ഓർത്തത് പോലെ ദിയ എന്തോ തിരയാൻ തുടങ്ങിയത്..
പക്ഷേ എത്ര നോക്കിയിട്ടും കാണാത്തത് കൊണ്ട് അവസാനം മായയെ വിളിക്കാൻ തന്നെ അവള് തീരുമാനിച്ചു..
ദിയ: മായ.. മായ...
ഉറക്കച്ചടവോടെ എഴുന്നേറ്റ് കൊണ്ട് മായ എന്താ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു...
ദിയ: എടി.. നിന്റെ കൺമഷി എന്തെ...??
മായ അൽഭുതത്തോടെ..
മായ: എന്തിനാ കൺമഷി..??
ദിയ: കൺമഷി എന്തിനാ.??? കണ്ണെഴുതാൻ...
മായ: ആർക്ക്...??
ദിയ: വേറെ ആർക്കാ എനിക്ക്..
മായ: എന്താ മോളെ പുതിയ ശീലങ്ങൾ ഒക്കെ..??
ദിയ: ഞാൻ ഇടക്ക് എഴുതാർ ഉണ്ടല്ലോ...
മായ: ഇപ്പൊ പൊയ്ക്കോ.. ഞാൻ കണ്ടുപിടിചോളാം..
ദിയ: അത് നീ എന്താച്ചാ ചെയ്തോ ഇപ്പൊ കൺമഷി എവിടെ വച്ചത് പറ..
മായ അലമാര ചൂണ്ടി അതിന്റെ ഉള്ളിൽ ആണെന്ന് കാണിച്ചു..
ദിയ അലമാര തുറന്ന് കൺമഷി കയ്യിൽ എടുത്തു.. എന്നിട്ട് കണ്ണാടി നോക്കി എഴുതാൻ തുടങ്ങി...
എഴുതി കഴിഞ്ഞ് മായയെ നോക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു...
അവള് കൈ കൊണ്ട് സൂപ്പർ എന്ന് കാണിച്ചു...
ഒരു വെള്ള ടീഷർട്ടും അതിന്റെ പുറമെ ഒരു മഞ്ഞ ഓപ്പൺ ഷർട്ടും നീല ജീൻസും വെള്ള ഷൂവും ആയിരുന്നു ദിയയുടെ വേഷം...
മുടി പോണി ടെയിൽ ആയി കെട്ടിയിരുന്നു.. കണ്ണിൽ കൺമഷി എഴുതിയത് കൊണ്ട് നല്ല തീക്ഷ്ണത ഉണ്ടായിരുന്നു...
ദിയ: നിനക്ക് വണ്ടി വേണം എന്നല്ലേ പറഞ്ഞത്... അപ്പോ ഞാൻ ബസ്സിൽ പോണം അല്ലേ...
മായ: അതെ...
ദിയ: ശരി.. അപോ ബൈ...
അങ്ങനെ മായയോട് യാത്രയും പറഞ്ഞ് ദിയ കോളേജിലേക്ക് പുറപ്പെട്ടു...
????????
കോളേജിൽ എത്തിയതും ഷൈൻ ആദ്യം നോക്കിയത് ദിയയുടെ വണ്ടി ഉണ്ടോ എന്നാണ്.. പക്ഷേ പാർക്കിങ്ങിൽ വണ്ടി കാണാത്തത് കൊണ്ട് ദിയ വന്നിട്ടുണ്ടാകില്ല എന്നാണ് ഷൈൻ കരുതിയത്...
ഷൈൻ: ടാ ആൻഡ്രൂ.. അവള് വന്നിട്ടില്ലല്ലോ..
ആൻഡ്രൂ: വന്നോളും സമയം ആകുന്നല്ലെ ഒള്ളു...
ഷൈൻ: അതെങ്ങനെ... നമ്മൾ തന്നെ ലേറ്റ് ആയല്ലെ വന്നെ...
ആൻഡ്രൂ: ചിലപ്പോ അവള് അതിനേക്കാൾ ലേറ്റ് ആണെങ്കിലോ..??
ഷൈൻ: അതും നേരാ...
💬 Comments
View all comments