Chapter Title : Love Or Hate 07 [Rahul Rk]
ആൻഡ്രൂ: അളിയാ.. നീ എന്തായാലും ദിയ വന്നിട്ടല്ലെ പോകുന്നൊള്ളു.. ഞാൻ ചെല്ലട്ടെ.. ആയിഷ വെയിറ്റ് ചെയ്യുന്നുണ്ടാവും...
ഷൈൻ: ഹാ ശരി ചെല്ല്....
അങ്ങനെ ആൻഡ്രൂ പോയപ്പോൾ ഷൈൻ നേരെ ബൈക്കിന്റെ മുകളിൽ കയറി ഇരുന്നു...
ഇവളെന്താ ഇനിയും വരാത്തത്..??
ഇനി വരാം എന്ന് പറഞ്ഞ് പറ്റിക്കുമോ..
ഷെ.. അവളുടെ നമ്പർ ഇത് വരെ വാങ്ങിച്ചില്ലലോ.. ഞാൻ എന്തൊരു മണ്ടൻ ആണ്.. ഏതായാലും ഇന്ന് വാങ്ങിക്കണം...
അങ്ങനെ ഓരോന്ന് ആലോചിച്ച് ഷൈൻ ബൈക്കിന്റെ മോളിൽ തന്നെ ഇരിക്കുകയായിരുന്നു..
പെട്ടന്നാണ് ആരോ വന്ന് ഷൈനിന്റെ തോളിൽ കൈ വച്ചത്...
ഞെട്ടിപ്പോയ ഷൈൻ ബൈക്കിന്റെ മുകളിൽ നിന്ന് ചാടി ഇറങ്ങി തിരിഞ്ഞ് നോക്കി...
വേറെ ആരും അല്ല.. മീനാക്ഷി ആയിരുന്നു.. ഷൈനിന്റെ ഞെട്ടൽ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു അവള്...
മീനാക്ഷി: എന്തൊരു പേടിയാ ചേട്ടാ ഇത്..??
ഷൈൻ: നിനക്ക് ഇന്നെന്താ ഇവിടെ പരിപാടി..??
മീനാക്ഷി: എനിക്ക് പ്രത്യേകിച്ച് പരിപാടി ഒന്നും ഇല്ല.. അതിപ്പോ വീട്ടിൽ ഇരുന്നാലും അങ്ങനെ തന്നെ അത് കൊണ്ട് ഇങ്ങോട്ട് വരാൻ തോന്നി...
ഷൈൻ: ഓഹ്..
മീനാക്ഷി: അല്ല ചേട്ടൻ എന്താ ഇവിടെ ഇരിക്കുന്നെ..?? ജോലി ഒന്നും ഇല്ലേ..??
ഷൈൻ: ഞാൻ.. ഞാൻ ദിയയെ വെയിറ്റ് ചെയ്തു ഇരിക്കാ...
മീനാക്ഷി: എന്റെ ഷൈൻ ചേട്ടാ ദിയചേച്ചി ഒക്കെ എപ്പോഴേ വന്നു...
ഷൈൻ: എന്നിട്ടേവിടെ..??
മീനാക്ഷി: കുറെ നേരം ചേട്ടനെ കാത്ത് ഇവിടെ നിന്നിരുന്നു.. പിന്നെ മേലെ ലൈബ്രറിയിലേക്ക് പോയി..
ഷൈൻ: എന്നിട്ട് അവളുടെ വണ്ടി എവിടെ..??
മീനാക്ഷി: വണ്ടി കൊണ്ടുവന്ന് കാണില്ല...
ഷൈൻ: എന്നാ ശരി ഞാൻ ചെല്ലട്ടെ...
മീനാക്ഷി: ആഹാ പോവാണോ..??
ഷൈൻ: പിന്നെ..??
മീനാക്ഷി: ഒരു താങ്ക്സ് എങ്കിലും പറ മാഷേ...
ഷൈൻ: ഒഹ്.. സോറി.. താങ്ക്സ്...
മീനാക്ഷി: ശരി ചേട്ടാ.. ചെല്ല്...
അങ്ങനെ മീനാക്ഷിയെ വിട്ട് ഷൈൻ ലൈബ്രറി നോക്കി നടന്നു...
ഇവൾ ഇതെങ്ങനെ വന്നു.. എന്നായിരുന്നു ഷൈൻ ചിന്തിച്ച് കൊണ്ടിരുന്നത്..
അങ്ങനെ ലൈബ്രറിയിൽ എത്തിയപ്പോൾ തന്നെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു..
അപ്പോ മീനാക്ഷി പറഞ്ഞത് കള്ളം അല്ല...
ഷൈൻ അകത്തേക്ക് കയറിയതും കണ്ടത് രജിസ്റ്റർ
💬 Comments
View all comments