Chapter Title : Love Or Hate 07 [Rahul Rk]
തുറന്ന് വച്ച് അതിൽ നോക്കി ബുക്കുകൾ അടുക്കുന്ന ദിയയെ ആണ്...
ഒട്ടും സമയം വൈകിപ്പികാതെ തന്നെ ഷൈൻ അഭിനയം തുടങ്ങി...
ഷൈൻ: ദിയ... ഗുഡ് മോണിംഗ്..
ദിയ: ആഹ്.. ഗുഡ് മോണിംഗ്.. എന്ത് പറ്റി മാഷേ ലേറ്റ് ആണല്ലോ...
ഷൈൻ: ഒന്നും പറയണ്ട... ഞാൻ വന്നിട്ട് കുറച്ച് നേരം ആയി.. താഴെ തന്റെ വണ്ടി കാണാത്തത് കൊണ്ട് താൻ വന്നിട്ടുണ്ടാവില്ല എന്ന് കരുതി അവിടെ വെയിറ്റ് ചെയ്ത് നിന്നു.. പിന്നെ ഒരു ജൂനിയർ കൊച്ച് ആണ് പറഞ്ഞത് താൻ വന്നിട്ടുണ്ട് എന്ന്...
ദിയ: ഓഹ്.. ഞാൻ ഇന്ന് വണ്ടി എടുത്തില്ല.. മായ പോന്നിട്ടില്ല.. അവൾക്ക് എന്തൊക്കെയോ ഷോപ്പിംഗ് ഒക്കെ ഉണ്ടെന്ന് പറഞ്ഞു... അപ്പോ വണ്ടി അവൾടെ കയ്യിൽ ആണ്.. ഞാൻ ബസ്സിൽ ഇങ്ങ് പോന്നു...
ഷൈൻ: ഓഹ്... അല്ല താൻ ജോലി തുടങ്ങിയോ..??
ദിയ: സമയം കളയണ്ടല്ലോ കരുതി ജസ്റ്റ് നോക്കി വച്ചതെ ഒള്ളു...
ഷൈൻ: ഇന്നേതാ സബ്ജക്റ്റ്...??
ദിയ: ഇംഗ്ലീഷ്...
ഷൈൻ: ഓഹ്.... പിന്നെ ഞാൻ മറ്റെ കാര്യം ആൻഡ്രുവിനോട് പറഞ്ഞു.. പടം വരക്കുന്ന കാര്യം.. അവൻ സമ്മതിച്ചിട്ടുണ്ട്...
ദിയ: ആണോ.. ഞാനും മായയോട് പറഞ്ഞു.. അവളും സമ്മതിച്ചു..
ഷൈൻ: അപ്പോ ആ കാര്യം തീരുമാനമായി...
ദിയ: അതെ...
ഷൈൻ: എന്നാ നമുക്ക് വർക്ക് തുടങ്ങിയാലോ.???
ഷൈൻ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ ദിയ തന്നെ അക്കാര്യം അങ്ങോട്ട് പറയാൻ തീരുമാനിച്ചു...
ദിയ: വർക്ക് തുടങ്ങാം... അതിന്റെ മുന്നേ.. ഷൈനിന് എന്നിൽ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ..?? ഐ മീൻ ബൈ അപ്പിയറൻസ്..??
ഷൈൻ: അപ്പിയറൻസ്.... ഇല്ല... എല്ലാം നോർമൽ ആണല്ലോ.. എന്താ ദിയാ..??
ദിയ: എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി പറ...
അപ്പോഴാണ് ഷൈൻ അത് ശ്രദ്ധിക്കുന്നത്.. അതെ കൺമഷി എഴുതിയതിന്റെ കാര്യം ആണ് ഇവൾ ചോദിക്കുന്നത്...
ഇന്നലെ വെറുതെ എറിഞ്ഞ് നോക്കിയ നമ്പർ ഏറ്റു എന്ന് ഷൈനിന് മനസ്സിലായി...
ഷൈൻ: ഓഹ്.. ദിയ കൺമഷി എഴുതിയിട്ടുണ്ട് അല്ലേ...???
ദിയ: ഇപ്പോളാണോ മനസ്സിലായത്.. ഞാൻ കരുതി ഷൈൻ ഒറ്റ നോട്ടത്തിൽ കണ്ടുപിടിക്കും എന്ന്...
ഷൈൻ: അല്ല അത്
💬 Comments
View all comments