Chapter Title : Love Or Hate 07 [Rahul Rk]
പിന്നെ.. ഞാൻ ഈ പെൺകുട്ടികളുടെ മുഖത്ത് ഒന്നും അങ്ങനെ നോക്കാത്തത് കൊണ്ട്.....
ദിയ: ഹും.. മതി..മതി.. എങ്ങനെ ഉണ്ടെന്ന് പറ.. ഇന്നലെ പറഞ്ഞത് തിരിച്ചെടുക്കാൻ തോന്നുന്നുണ്ടോ..??
ഷൈൻ: സത്യം പറഞ്ഞാൽ നിവിൻ പോളി പറഞ്ഞ ഡയലോഗ് ആണ് ഓർമ വരുന്നത്.. ഇത് കണ്ണോ.. അതോ കാന്തമോ...??
ദിയ: ഓ.. മതി മതി സുഖിച്ചു....
ഷൈൻ: ഞാൻ വെറുതെ പറഞ്ഞതല്ല ദിയ... സത്യായിട്ടും... ശരിക്കും താനും മായയും ട്വിൻസ് അല്ലേ.. പിന്നെ ഇത് എങ്ങനെ സംഭവിച്ചു...??
ദിയ: ഏത്..??
ഷൈൻ: തനിക്ക് മാത്രം എങ്ങനെ ഇത്രേം സൗന്ദര്യം കിട്ടി എന്ന്.....
ദിയ: എന്റെ പൊന്നു ഷൈനെ ഞാൻ തൊഴുതു... വാ നമുക്ക് വേഗം പണി തുടങ്ങാം.. അല്ലെങ്കിൽ താൻ തള്ളി തളളി ഈ ബിൽഡിംഗ് പൊളിക്കും...
ഷൈൻ: ശരി ഓകെ.. ഞാൻ ഒരു സത്യം പറഞ്ഞു... അത്രേ ഒള്ളു...
ഷൈനിനോട് അങ്ങനെ പറഞ്ഞെങ്കിലും അവൻ പറഞ്ഞ കാര്യങ്ങള് എവിടെയൊക്കെയോ ദിയ ആസ്വദിച്ചിരുന്നു..... അതിന്റെ തെളിവ് എന്നോണം ഒരു കള്ള ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു...
അങ്ങനെ അവർ രണ്ടുപേരും ജോലികൾ ആരംഭിച്ചു... ഇന്ന് എന്തായാലും ജോലിക്കിടയിൽ അവർ ഒന്നും സംസാരിക്കാൻ നിന്നില്ല....
ഇടക്കിടക്ക് ദിയ ഷൈനിനെ നോക്കി അന്തം വിട്ട് നിന്നിരുന്നു... അല്ലെങ്കിൽ മറ്റെന്തെങ്കിലും ആലോചിച്ച് അന്തം വിട്ട് നിൽക്കും...
എങ്ങനെ നോക്കിയാലും അവലുടെ മനസ്സ് ഇവിടെ ഇല്ല.. ശരീരം മാത്രമേ ഒള്ളു എന്നർത്ഥം...
ബ്രേക്കിന് പോകുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലാത്തത് കൊണ്ടും മായ ഇല്ലാത്തത് കൊണ്ട് ദിയ തനിച്ചാവും എന്നുള്ളത് കൊണ്ടും ഷൈൻ ബ്രേക്കിന് പോയില്ല...
ദിയ: തനിക്ക് ബ്രേക്ക് എടുക്കാരുന്നില്ലെ..??
ഷൈൻ: അപ്പോ തനിക്കോ..??
ദിയ: മായ ഇല്ലല്ലോ....
ഷൈൻ: അതെന്താ തനിക്ക് മായ അല്ലാതെ ഇവിടെ വേറെ ബെസ്റ്റ് ഫ്രണ്ട്സ് ഒന്നും ഇല്ലേ..??
ദിയ: അത്...അങ്ങനെ ചോദിച്ചാൽ... ഞാൻ ആരോടും അങ്ങനെ സീരിയസ് ആയി മിണ്ടാർ ഒന്നും ഇല്ല.. ആരും എന്നോടും.. അത് ചിലപ്പോ എന്റെ ഈ സ്വഭാവം കൊണ്ട് ഒക്കെ ആവാം... പക്ഷേ മായ നേരെ ഒപ്പോസ്സിറ്റ് ആണ് കേട്ടോ.. അവള്
💬 Comments
View all comments