Chapter Title : Love Or Hate 07 [Rahul Rk]
അപ്പുറം പ്രതികാരം വീട്ടുക എന്നുള്ളതായിരുന്നു ഷൈനിന്റെ പ്രാഥമിക ലക്ഷ്യം...
?????????
അങ്ങനെ ആളും ആരവങ്ങളും ഒഴിഞ്ഞു... ലോക്കർ റൂമിൽ ഷൈനും കൂട്ടുകാരും മാത്രമായി... അർജ്ജുനെ ഇതിനോടകം ആരേക്കെയോ ആശുപത്രിയിൽ കൊണ്ടുപോയി എന്നാണ് അറിഞ്ഞത്...
ഷൈനിന്റെ ചുണ്ട് മുറിഞ്ഞിട്ടുണ്ട്.. പിന്നെ അവിടവിടെ ഒക്കെ വേദനയും ഉണ്ട്...
ഷൈൻ: അരവിന്ദ്... നിന്നോടാണ് നന്ദി പറയേണ്ടത്.. നീ ഇല്ലായിരുന്നെങ്കിൽ...
അരവിന്ദ്: എന്താടാ ഇത്..
ആൻഡ്രൂ: ആദ്യത്തെ സെക്ഷൻ വന്നപ്പോ എന്റെ നല്ല ജീവൻ അങ്ങ് പോയി.. ഞാൻ നോക്കുമ്പോ അരവിന്ദ് ഉണ്ട് പ്രതിമ പോലെ നിക്കുന്നു...
ഷൈൻ: നിന്റെ നല്ല ജീവൻ അല്ലേ പോയോളു... എന്റെ ഉള്ള ജീവൻ പോകും എന്നാ ഞാൻ കരുതിയത്...
അരവിന്ദ്: എനിക്ക് അപ്പോഴേ അറിയായിരുന്നു നീയേ ജയിക്കൂ എന്ന്.. കാരണം അർജുൻ നല്ല ഒരു ഫൈറ്റർ ഒക്കെ ആണെങ്കിലും ചെറിയ ഒരു ഓവർ കോൺഫിഡൻസ് ഉണ്ട് അതാണ് അവനെ പരാജയപ്പെടുത്തിയത്... അവൻ നിന്നെ അണ്ടർ സ്ട്ടിമേറ്റ് ചെയ്തു എന്നൊക്കെ വേണമെങ്കിൽ പറയാം... പിന്നെ നിങ്ങളുടെ കളിക്ക് റൂളും പിണ്ണാക്കും ഒന്നും ഇല്ലാത്തത് കൊണ്ട് ഫൗൾ വിളിക്കാനും പറ്റില്ലല്ലോ...
ഷൈൻ: അത് ശരിയാ...
അവർ സംസാരിച്ച് നിന്നപ്പോൾ ആണ് ദിയ അങ്ങോട്ട് വന്നത്...
അവള് ഓടി വന്ന് ഷൈനിനെ കെട്ടിപ്പിടിച്ചു...
ദിയ: ഷൈൻ... ഞാൻ.. ഞാനാകെ പേടിച്ച് പോയി.. എന്തായാലും താൻ ജയിച്ചല്ലോ... തന്റെ പ്രതികാരം തീർന്നല്ലോ അത് മതി...
ഷൈൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ കണ്ണുനീർ തുടച്ച് മാറ്റി...
ദിയ: ഇത് ബോയ്സിന്റെ ലോക്കർ റൂം അല്ലേ ഇവിടെ നിന്നാൽ ആരേലും കണ്ടാൽ പ്രശ്നാകും..
💬 Comments
View all comments