0%

Chapter Title : Love Or Hate 07 [Rahul Rk]

Author : Rahul RK Read All Parts 2.5K
പ്രതീക്ഷിച്ചത് എങ്കിലും അവിടെ സംഭവിച്ചത് വേറെ ആയിരുന്നു... ഷൈനും അർജുനും.. അർജുനും അരവിന്ദും കെട്ടിപ്പിടിച്ച് കൊണ്ടാണ് അവസാനം പിരിഞ്ഞത്...
ഒരിക്കൽ ലാബിന് മുന്നിലൂടെ നടന്നു കൊണ്ടിരുന്ന ഷൈനും ആൻഡ്രുവും അവിചാരിതമായി ആണ് മീനാക്ഷിയെ കണ്ടത്... വേറൊരു പയ്യന്റെ കയ്യിൽ കയ്യും കോർത്ത് പഞ്ചാര അടിച്ച് നടപ്പാണ് കക്ഷി... ഷൈനിനെ കണ്ടപ്പോൾ ഒന്ന് ചമ്മിയ പോലെ കാണിച്ച് വേഗം ഉള്ളിലേക്ക് വലിഞ്ഞു... ഇത്രേ ഒള്ളെടാ പെണ്ണ് എന്നൊരു താക്കീതും ഷൈൻ ആൻഡ്രുവിന് നൽകി... ഷൈൻ വാക്ക് പറഞ്ഞ പോലെ തന്നെ ആൻഡ്രുവിനെ ആയിഷയെ സെറ്റ് ആക്കാൻ സഹായിക്കാൻ തീരുമാനിച്ചു... എന്നാല് ആ നിമിഷത്തിൽ ആണ് ഏറെ വിഷമകരമായ ആ വാർത്ത അവർ അറിഞ്ഞത്... അയിഷ്യുടെ നിശ്ചയം കഴിഞ്ഞത് ആണെന്ന്... അതോടെ ആൻഡ്രൂ അവളുടെ പുറകെ ഉള്ള നടപ്പ് അവസാനിപ്പിച്ചു... അർജ്ജുനെ തോൽപ്പിച്ചതോടെ ഷൈൻ ബോക്സിങ് പ്രാക്ടീസ് ഒക്കെ പൂർണമായും ഉപേക്ഷിച്ചു... ദിയായുടെ നമ്പർ ബ്ലോക്ക് ചെയ്ത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.... ഇനി ഇങ്ങനെ ഒഴപ്പി നടന്നാൽ ശരിയാവില്ല എന്ന് അറിയുന്നത് കൊണ്ട് നാൽവർ സംഘം പഠിക്കാനും തീരുമാനിച്ചു... അങ്ങനെ അവർ ക്ലാസിൽ ഒക്കെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടി തുടങ്ങി... ദിയയും മായയും അതെ ക്ലാസിൽ തന്നെ ആണെങ്കിലും അവർ ഇരുവരും ഇതൊന്നും ശ്രദ്ധിക്കാൻ കൂടി പോയില്ല... എല്ലാവരും ഒരുപാട് നിർബന്ധിച്ചു എങ്കിലും മായ ആ നോവലിന്റെ തുടർച്ച എഴുതിയില്ല.. അവള് ദിയക്ക്‌ വേണ്ടി കാത്ത് നിന്നു..... അങ്ങനെ പരീക്ഷാ കാലം വന്നെത്തി... പഠനം മാത്രമായി എല്ലാവരുടെയും പ്രധാന ലക്ഷ്യം.... അത്യാവശ്യം മാർക്കോടെ അവർ എല്ലാവരും പരീക്ഷകൾ പാസായി.. സത്യത്തിൽ

💬 Comments

View all comments