Chapter Title : Love Or Hate 07 [Rahul Rk]
താൻ എങ്ങനെ പാസ്സായി എന്ന് അവസാന നിമിഷം വരെ ആൻഡ്രുവിന് സംശയം ആയിരുന്നു....
കോളേജ് ജീവിതം അങ്ങനെ അതിന്റെ അവസാനതിലേക്ക് അടുത്തു....
സർട്ടിഫിക്കട്ടുകൾക്കും അപ്പുറം ഒരിക്കലും മറക്കാത്ത ചില സൗഹൃദങ്ങൾ കൂടി അവർ ആ കാമ്പസ്സിൽ നിന്നും നേടി എടുത്തു....
കാലം പിന്നെയും കുറെ കടന്നു പോയി...
വസന്തവും ശിശിരവും എല്ലാം മാറി മാറി വന്നു....
????????
ഷൈനിന്റെ കോളേജ് ജീവിതം അവസാനിച്ചിട്ട് ഇപ്പൊൾ ഏകദേശം രണ്ട് വർഷം ആകുന്നു...
ഷൈനും ആൻഡ്രുവും ഷൈനിന്റെ അച്ഛന്റെ കമ്പനിയിൽ എം ഡിയും സി ഇ ഒ യും ആണ്... ഷൈൻ ബിസിനസിലേക്ക് ഇറങ്ങിയതോടെ ഷൈനിന്റെ പപ്പ വീട് ഭരണവും പിന്നെ ചില പ്രധാന ബിസിനസുകലുടെ നിയന്ത്രണവും മാത്രം ആയി കൂടിയിരിക്കുകയാണ്...
വിഷ്ണുവും അരവിന്ദും ആയ്യിട്ടെല്ലാം അവർക്കിപ്പോളും നല്ല ബന്ധം ആണുള്ളത്.. മിക്ക ദിവസങ്ങളിലും അവർ കാണാറും സംസാരിക്കാറുമുണ്ട്...
കോളജിലെ ആ താന്തോന്നി പയ്യനിൽ നിന്നെല്ലാം മാറി ഷൈൻ ഇപ്പൊൾ ഒരുപാട് പക്വത നേടിയിരിക്കുന്നു... ബിസിനസ്സും കമ്പനിയുടെ വളർച്ചയും ഒക്കെ മാത്രമാണ് ഇപ്പൊ ഷൈനിന്റെ മനസ്സിൽ..
പിന്നെ വേറൊരാൾ കൂടി ഉണ്ട്.. അന്ന...
തന്റെ കാബിനിൽ കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്യുക ആയിരുന്നു ഷൈൻ...
പെട്ടന്നാണ് ഷൈനിന്റെ മൊബൈൽ ഫോൺ റിംഗ് ചെയ്തത്...
സ്ക്രീനിൽ പരിചയം ഇല്ലാത്ത ഒരു നമ്പർ ആയിരുന്നു.....
(തുടരും...) [Interval]
പ്രിയ വായനക്കാരെ ഇതോടെ ഈ കഥയുടെ ഒന്നാം പകുതി ഇവിടെ അവസാനിക്കുകയാണ്... നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനും സ്നേഹത്തിനും സപ്പോർട്ടിനും എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല... അല്ലെങ്കിലും സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആവില്ല എന്നല്ലേ...
ഒന്നാം
💬 Comments
View all comments