0%

Chapter Title : Love Or Hate 08 [Rahul Rk]

Author : Rahul RK Read All Parts 624
തെറ്റ് തന്നെ ആണ്... അവസാനം സ്വയം സമാധാനിപ്പിച്ച് അവയെല്ലാം മനസ്സിൽ തന്നെ കുഴിച്ച് മൂടിയതായിരുന്നു.. പക്ഷേ പെട്ടന്ന് അരവിന്ദ് അങ്ങനെ ചോദിച്ചപ്പോൾ... ആ പേര് വീണ്ടും കേട്ടപ്പോൾ.... മനസ്സ് ഒന്ന് ഉലഞ്ഞുവോ..?? ഷൈൻ: എടാ.. അത്.. അന്ന്... അരവിന്ദ്: ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... പക്ഷേ അത് പോലൊരു തെറ്റ് ഇനി നീ ആവർത്തിക്കരുത്... നീ അത്രയും സീരിയസ് ആണെങ്കിൽ മാത്രം ഇതുമായി മുന്നോട്ട് പോയാൽ മതി... വിഷ്ണു: അല്ല അവളോട് ഇതിനെ പറ്റി വല്ലതും പറഞ്ഞോ..?? ഷൈൻ: ഇല്ല ഞാൻ നാളെ പറഞ്ഞാലോ എന്ന് ആലോചിക്കുകയാണ്.. ഇനിയും വൈകിപ്പിച്ചിട്ട്‌ കാര്യം ഇല്ലല്ലോ... അരവിന്ദ്: അതെ.. അതാണ് നല്ലത്.. നീ ആദ്യം അവളെ പോയി കണ്ട് എല്ലാം തുറന്ന് സംസാരിക്.. അവളുടെ റസ്പോൺസ് അറിഞ്ഞിട്ട് നമുക്ക് ബാക്കി നോക്കാം... ഷൈൻ: ഓകെ... പിന്നെയും കുറെ നേരം അവർ പതിവ് പോലെ അവിടെ ഇരുന്ന് ഓരോന്ന് സംസാരിക്കുകയും കളിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്തു... വൈകുന്നേരം പതിവ് സമയത്തിനും വൈകി ആണ് ഷൈൻ വീട്ടിലേക്ക് ചെന്നത്...
മുറ്റത്ത് അളിയന്റെ കാർ കിടക്കുന്നത് കണ്ടപ്പോൾ തന്നെ ചേച്ചിയും അളിയനും വന്നിട്ടുണ്ട് എന്ന് ഷൈനിന് മനസ്സിലായി...ഷൈനിന്റെ അളിയൻ ഇപ്പൊൾ പോലീസ് ജോലി ഒക്കെ ഉപേക്ഷിച്ച് ഒരു കോളേജിൽ ലെച്ചറർ ആയി ജോലി ചെയ്യുകയാണ്.. അതാണ് സേഫ് എന്നാണ് അങ്ങേരു പറയുന്നത്... ഷൈൻ വാതിൽ തുറന്ന് അകത്ത് കയറിയതും എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ആണ് കണ്ടത്.. ഷൈനിനെ കണ്ടതും അമ്മച്ചി വിളിച്ചു... അമ്മച്ചി: വാടാ.. വന്ന് ഇരിക്ക്‌... ഷൈൻ തോളിൽ ഇട്ടിരുന്ന

💬 Comments

View all comments