0%

Chapter Title : Love Or Hate 08 [Rahul Rk]

Author : Rahul RK Read All Parts 623
ഷൈൻ: ആളെ.. ആൻഡ്രുവിന് അറിയും.. പക്ഷേ നിങ്ങൾക്ക് അറിയാൻ വഴിയില്ല... ആൻഡ്രൂ: എനിക്കറിയുന്ന ആളോ..?? അതാരാ..?? ഷൈൻ: നമ്മുടെ ടെക് വിങ്ങിലെ ജൂനിയർ കൊച്ച് ഇല്ലെ... അന്ന.. അവള്... ആൻഡ്രൂ: എന്റെ അളിയാ.. അവളോ..?? ഷൈൻ: അതെ..?? അരവിന്ദ്: ആരാടാ കക്ഷി..?? ആൻഡ്രൂ: ഒരു കിടിലം കുട്ടിയാ.. എന്നാ ഐശ്വര്യം ആണെന്നോ കാണാൻ.. എനിക്ക് മുന്നേ ഒരു സംശയം ഉണ്ടായിരുന്നു...
ഷൈൻ: അതിനൊരു കാരണം ഉണ്ട്.. ആൻഡ്രൂ: എന്ത് കാരണം..?? ഷൈൻ ആദ്യമായി അവളെ കണ്ടതും ഡോർ തലയിൽ വന്ന് ഇടിച്ചതും.. അവള് സോറി പറഞ്ഞതും എല്ലാം അവരോട് പറഞ്ഞു... ആൻഡ്രൂ: ഓഹോ.. അപോ ഇതിന്റെ ഇടക്ക്‌ ഇങ്ങനെ ഒക്കെ നടന്നോ... ഷൈൻ: ചെറുതായിട്ട്... അരവിന്ദ്: എന്നിട്ട് നീ അവളോട് പ്രതികാരം ചെയ്യുന്നില്ലേ..?? ഷൈൻ: പ്രതികാരമോ..?? അരവിന്ദ്: അതെ.. നിന്റെ തലക്ക് ഡോർ കൊണ്ട് ഇടിച്ചതല്ലെ..?? ഷൈൻ: എടാ അത് അവൾക്ക് അറിയാതെ പറ്റിയതാണ്... അരവിന്ദ്: നിനക്ക് ഓർമ്മയുണ്ടോ ഷൈൻ.. രണ്ട് വർഷം മുൻപ് ഇത് പോലെ അറിയാതെ ചെയ്ത ഒരു തെറ്റിന് നീ ഒരു പെൺകുട്ടിയോട് ചെയ്ത ക്രൂരതയെ പറ്റി... ദിയയെ പറ്റി.... അരവിന്ദിന്റെ വാക്കുകൾ ഒരു വെള്ളിടി പോലെ ആണ് ഷൈനിന്റെ മനസ്സിലേക്ക് പെയ്തിറങ്ങിയത്... ആർത്തിരമ്പുന്ന തിരമാലകൾ പോലെ ഷൈനിന്റെ ഉള്ളം കലങ്ങി മറിയാൻ തുടങ്ങി... അന്നത്തെ അഹങ്കാരത്തിലും പണത്തിന്റെ കൊഴുപ്പിലും എല്ലാം ചെയ്ത പ്രവർത്തി എത്ര വലിയ ക്രൂരതയാണ് എന്ന് തിരിച്ചറിഞ്ഞത് കോളജിൽ നിന്നും ഇറങ്ങിയതിന് ശേഷം ആയിരുന്നു... പിന്നീട് പലപ്പോഴും അതിനെ കുറിച്ച് ഓർത്ത് പശ്ചാത്തപിച്ചിട്ടുണ്ട്... പക്ഷേ എന്തൊക്കെ പറഞ്ഞാലും ചെയ്തത്

💬 Comments

View all comments