0%

Chapter Title : Love Or Hate 08 [Rahul Rk]

Author : Rahul RK Read All Parts 625
കോട്ട്‌ സോഫയിലേക്ക് ഇട്ട് ഒരു കസേര വലിച്ച് അവരുടെ കൂടെ ഇരുന്നു... ഷൈൻ ഇരുന്നതും പപ്പ അൽപം ഗൗരവത്തോടെ ചോദിച്ചു.. അല്ല പുള്ളി എപ്പോഴും അങ്ങനെ തന്നെ ആണ്.. പപ്പ: എവിടെ ആയിരുന്നു നീ ഇത്ര നേരം...?? ഷൈൻ: ഞാൻ.. കൂട്ടുകാരുടെ കൂടെ ഒന്ന് പുറത്ത് പോയി... പപ്പ: കറക്കം കുറച്ച് കൂടുന്നുണ്ട്.. കമ്പനി കാര്യങ്ങൾ ഒക്കെ നീ നോക്കും എന്ന ധൈര്യത്തിൽ ആണ് ഞാൻ എല്ലാം അങ്ങ് കയ്യിൽ തന്നത്.. ആ പ്രതീക്ഷ നീയായിട്ട്‌ തെറ്റിക്കരുത്... ഷൈൻ: ഇല്ല പപ്പ... ഷൈനിനെ അവസരം കിട്ടുമ്പോൾ ഒക്കെ പപ്പ ഇങ്ങനെ വിരട്ടാർ ഉള്ളതാണ്.. ഇനിയും എന്തെങ്കിലും പറയും എന്നുള്ളത് കൊണ്ട് അമ്മച്ചി അതിനൊരു ബ്ലോക്ക് ഇട്ടു... അമ്മച്ചി: നിങ്ങള് ഒന്ന് ചുമ്മാ ഇരുന്നെ.. ഭക്ഷണം കഴിക്കുമ്പോൾ ആണോ ഓഫീസ് കാര്യം... പപ്പ ഒന്നും പറയാതെ അമ്മച്ചിയെ ഒന്ന് നോക്കുക മാത്രം ചെയ്തു... അതോടെ ഷൈനിനും സമാധാനം ആയി.. ഇനി ഒന്നും പറയില്ല എന്നറിയാം... അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് ഷൈൻ മുറിയിൽ പോയി ഫ്രഷ് ആയി താഴേക്ക് വന്നു... അളിയൻ അപ്പോഴും സോഫയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു... ഷൈൻ അളിയന്റെ കൂടെ പോയി ഇരുന്നു... ഷൈൻ: പിന്നെ എന്തൊക്കെ അളിയാ വിശേഷങ്ങൾ..?? അളിയൻ: എന്ത് വിശേഷം... നിന്റെ ചേച്ചിക്ക് എന്നും പരാതി ആണ്... ഷൈൻ: എന്തിന്...?? അളിയൻ: കോളേജ് പഠിത്തം കഴിഞ്ഞതിൽ പിന്നെ നീ ആ വഴിക്ക് വന്നിട്ടില്ല എന്നും പറഞ്ഞ്... ഷൈൻ: അത്.. അളിയാ.. ഞാൻ പിന്നെ ഈ ബിസിനസ്സ് കാര്യം ഒക്കെ ആയി.... തിരക്കായി

💬 Comments

View all comments