Chapter Title : Love Or Hate 08 [Rahul Rk]
പോയി...
അതിനു മറുപടി പറഞ്ഞത് ഷൈനിന്റെ ചേച്ചി ആയിരുന്നു.. അവർ അടുക്കളയിൽ നിന്ന് വന്ന് ഷൈനിന്റെ കൂടെ ഇരുന്നു...
ചേച്ചി: സ്വന്തം ചേച്ചിയെ കെട്ടിച്ചയച്ച വീട്ടിൽ ഒന്ന് വന്നു പോകാൻ പോലും സമയം ഇല്ലാത്ത എന്ത് തിരക്കാടാ നിനക്ക് ഉള്ളത്...??
ഷൈൻ: ഇപ്പൊ തന്നെ പപ്പ പറഞ്ഞത് നീയും കേട്ടതല്ലെ.. ഇതാണ് അവസ്ഥ...
ചേച്ചി: അത് നീ നേരം വൈകി വന്നത് കൊണ്ടല്ലേ...??
ഷൈൻ: നീയും പപ്പക്ക് സപ്പോർട്ട് ആണോ... അളിയൻ കേക്ക്.. ഞാൻ പ്രായ പൂർത്തി ആയ ഒരു ചെറുപ്പക്കാരൻ അല്ലേ..?? എനിക്ക് എന്റെ ഇഷ്ടങ്ങൾ ഒക്കെ നോക്കണ്ട.. ഞാൻ കമ്പനി നല്ല രീതിയിൽ തന്നെ അല്ലെ കൊണ്ട് പോകുന്നത്... പിന്നെ എന്തിനാ പപ്പ ഇങ്ങനെ ചാടി കടിക്കാൻ വരുന്നത്..??
അളിയൻ: ഹാ.. നീ അത് വിട് ഷൈൻ.. പപ്പയുടെ സ്വഭാവം എന്നെക്കാൾ നന്നായി നിനക്ക് തന്നെ അല്ലേ അറിയുന്നത്...
ഷൈൻ: അതാണ് പിന്നെ ഉള്ളത്...
കുറച്ച് നേരം കൂടി ഷൈൻ ചേച്ചിയുടെയും അളിയന്റെയും കൂടെ സംസാരിച്ച് അവിടെ ഇരുന്നു...
അത് കഴിഞ്ഞപ്പോൾ അവരോട് ഗുഡ് നൈറ്റ് പറഞ്ഞ് കിടക്കാൻ ആയി മുറിയിലേക്ക് നടന്നു...
അമ്മച്ചിയും പപ്പയും എല്ലാം ഇതിനോടകം തന്നെ കിടന്നിരുന്നു...
മുറിയിൽ എത്തിയ ഷൈൻ നാളെ എങ്ങനെ അന്നയെ നേരിൽ കണ്ട് തന്റെ ഇഷ്ടം അവതരിപ്പിക്കും എന്നുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യാൻ തുടങ്ങി...
എന്തായാലും പൈങ്കിളി ആകരുത് എന്ന് ഷൈനിന് നിർബന്ധം ഉണ്ടായിരുന്നു..
ഇനി അവൾക്ക് ഇഷ്ടാവാതെ ഇരിക്കോ.. ഏയ്.. എന്ത് കൊണ്ട്.. അവൾക്കിഷ്ടപ്പെടാതെ ഇരിക്കാൻ എന്ത് കാരണം ആണുള്ളത്..?? എല്ലാം ഓകെ
💬 Comments
View all comments