Chapter Title : Love Or Hate 08 [Rahul Rk]
അല്ലേ... ആവുമായിരിക്കും...
അങ്ങനെ ഓരോന്ന് ആലോചിച്ച് ആലോചിച്ച് കിടന്ന് എപ്പോഴോ ഷൈൻ ഉറങ്ങി പോയി...
?????????
ക്ലാസിലേക്ക് കയറി വന്ന ഷൈനിന്റെ നേരെ വന്ന ചോറ്റ് പാത്രം ഞൊടിയിടയിൽ ആണ് ഷൈൻ തല വെട്ടിച്ചു മാറ്റിയത്...
എറിഞ്ഞത് വേറെ ആരും അല്ല.. ദിയ..
ദിയയുടെ വലം കൈ ഷൈനിന്റെ മുഖത്തിന് നേരെ പാഞ്ഞടുത്തു....
പെട്ടന്ന് തന്നെ ഷൈൻ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു.....
നന്നായി വിയർക്കുന്നുണ്ട്... നന്നായി കിതക്കുന്നും ഉണ്ട്...
ഷൈൻ ബെടിന്റെ അരികിൽ ഇരുന്ന ടേബിളിൽ നിന്നും ജഗ്ഗ് എടുത്ത് വെള്ളം കുടിക്കാൻ തുടങ്ങി...
ടേബിളിൽ തന്നെ ഉള്ള മിനി ടൈം പീസിൽ സമയം മൂന്ന് മണി എന്ന് കാണിക്കുന്നുണ്ടായിരുന്നു....
എന്താ കർത്താവേ ഇപ്പൊ ഇങ്ങനെ ഒരു സ്വപ്നം...
രണ്ട് വർഷത്തിന്റെ ഇടക്ക് ആദ്യമായി ആണ് അവളെ പറ്റി ഒരു സ്വപ്നം കാണുന്നതും ഓർക്കുന്നതും...
അരവിന്ദ് വൈകുന്നേരം അവളെ കുറിച്ച് പറഞ്ഞത് മുതൽ മനസ്സിൽ എവിടെയോ ആ ചിന്തകൾ കിടന്നത് കൊണ്ടാകാം...
അങ്ങനെ സമാധാനിച്ച് ഷൈൻ വീണ്ടും കണ്ണടച്ച് കിടക്കാൻ വേണ്ടി ശ്രമിച്ചു....
പക്ഷേ ഏറെ നേരം ഷൈനിന് ഉറക്കം ഇല്ലാതെ കിടക്കേണ്ടി വന്നു...
ദിയയെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു മനസ്സ് നിറയെ...
ശരിയാണ് അന്നവളോട് ചെയ്തത് കുറച്ച് കടന്ന കൈ തന്നെ ആണ്..
അതിന് എന്തിനാണ് ഞാൻ ഇത്ര കുറ്റബോധം കാണിക്കുന്നത്...
അന്ന് അതിനുണ്ടായിരുന്ന ന്യായങ്ങൾ ഇപ്പോളും ഉണ്ട്... ഒരു കണക്കിന് അവള് അത് അർഹിച്ചിരുന്നത് തന്നെ ആണ്...
സ്വയം മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ച് ഷൈൻ ഉറക്കത്തിലേക്ക് വീണു...
???????????
രാവിലെ പതിവ് സമയത്ത്
💬 Comments
View all comments