0%

Chapter Title : Love Or Hate 09 [Rahul Rk]

Author : Rahul RK Read All Parts 278

Love Or Hate 09

Author : Rahul RK | Previous Parts



ഈ കഥക്ക് വേണ്ടിയാണ് നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നത് എന്നറിയാം... ഒട്ടും എഴുതാന്‍ വയ്യാത്ത ഒരു സാഹചര്യം ആയിരുന്നു.. ഇപ്പോഴും സ്ഥിതി അങ്ങനെയൊക്കെ തന്നെ ആണ്... എങ്കിലും നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടും ഒക്കെ കാണുമ്പോള്‍ എഴുതാതെ ഇരിക്കാനും ആവുന്നില്ല... ഒടുവില്‍ അതിനൊരു പോംവഴി കണ്ടെത്തിയിട്ടുണ്ട്... എല്ലാം ഓക്കേ ആയാല്‍ പഴയത് പോലെ ഇനിയും നമുക്ക് തുടരാം എന്ന് വിശ്വസിക്കുന്നു.. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... Thanks a lot guys ........?????????വന്ന ആളെ കണ്ട ഷൈനും ആൻഡ്രുവും ഒരുപോലെ ഞെട്ടി പോയി.. അവർ ഇരുവരും ഒരുമിച്ച് തന്നെ പരസ്പരം പറഞ്ഞു... "അർജുൻ...." (തുടരുന്നു...) ഷൈൻ: ടാ അവൻ..അർജുൻ.. ഇവൻ എന്താ ഇവിടെ..?? ആൻഡ്രൂ: ഇനി ഇവനെങ്ങാൻ ആകുമോ ഇതിന്റെ പുറകിൽ..?? ഷൈൻ: ഇപ്പൊ തന്നെ അവനോട് ചോദിക്കാലോ.. ഷൈൻ അർജുന്റെ നേരെ പോകാൻ ഒരുങ്ങിയതും ആൻഡ്രൂ ഷൈനിന്റെ കയ്യിൽ പിടിച്ചു... ആൻഡ്രൂ: വേണ്ട ഷൈൻ.. ഇപ്പൊ ഒരു സീൻ ഉണ്ടാക്കണ്ട.. നമുക്ക് നോക്കാം എന്താ ബാക്കി നടക്കാൻ പോണത് എന്ന്.. അത് ശരിയാണെന്ന് ഷൈനിനും തോന്നി.. എന്നാൽ ഷൈനിനെ നേരിൽ കണ്ട അർജുൻ, മുഖത്ത് നോക്കാൻ മടി ഉള്ളത് പോലെ മുഖം താഴ്ത്തി നിന്നു... അർജുന്റെ ശരീര ഭാഷയിൽ നിന്ന് തന്നെ എന്തോ പന്തികേട് ഉള്ളതായി ഷൈനിന് തോന്നിയിരുന്നു... ആൻഡ്രൂ പറഞ്ഞ പോലെ കാര്യങ്ങൽ എവിടെ വരെ പോകുന്നു എന്നറിയാൻ ഷൈനും അക്ഷമനായി... ആദ്യം പുറത്തേക്ക് വന്ന ആൾ വേഗം തന്നെ മുറ്റത്തേക്കിറങ്ങി ഷൈനിന്റെ പപ്പയുടെ അടുത്തേക്ക് ചെന്നു.. എന്നിട്ട് പറഞ്ഞു.. വ്യക്തി: അകത്തേക്ക് വരൂ.. എല്ലാവരുടെയും മുഖത്ത് ദുഃഖവും നാണക്കേടും സഹതാപവും പുച്ഛവും എല്ലാം ഇട കലർന്ന ഒരു ഭാവം ആണ്.. ചുരുക്കി പറഞ്ഞാൽ ഒരു മരണ വീട്ടിൽ എത്തി പെട്ട അവസ്ഥ.. ഉച്ചത്തിൽ ഉള്ള നിലവിളികൾ ഇല്ലെന്ന് മാത്രം... ഷൈനും ആൻഡ്രുവും എല്ലാവരുടെയും കൂടെ അകത്തോട്ടു കയറി.. അതിന്റെ ഇടയിൽ ഷൈൻ അർജ്ജുനെ ഒന്ന് തറപ്പിച്ച് നോക്കി എങ്കിലും അർജുൻ ഷൈനിന് പിടികൊടുക്കാതെ മുഖം മാറ്റി കളഞ്ഞു... എന്താണ് നടക്കുന്നത് എന്ന് ഷൈനിന് ഇപ്പോളും അറിയില്ലായിരുന്നു... ഉള്ളിൽ എത്തിയതും എല്ലാവരും സോഫയിൽ ഇരുന്നു...
ഷൈൻ ചുറ്റും നോക്കി.. തന്റെ ബന്ധുക്കളും നേരത്തെ വന്ന ആളും അർജുനും ഒഴിച്ചാൽ പിന്നെ ഹാളിൽ ഉള്ളത് ഒരു

💬 Comments

View all comments