Chapter Title : Love Or Hate 09 [Rahul Rk]
മുറ്റത്തേക്കിറങ്ങി ഷൈനിന്റെ പപ്പയുടെ അടുത്തേക്ക് ചെന്നു.. എന്നിട്ട് പറഞ്ഞു..
വ്യക്തി: അകത്തേക്ക് വരൂ..
എല്ലാവരുടെയും മുഖത്ത് ദുഃഖവും നാണക്കേടും സഹതാപവും പുച്ഛവും എല്ലാം ഇട കലർന്ന ഒരു ഭാവം ആണ്.. ചുരുക്കി പറഞ്ഞാൽ ഒരു മരണ വീട്ടിൽ എത്തി പെട്ട അവസ്ഥ.. ഉച്ചത്തിൽ ഉള്ള നിലവിളികൾ ഇല്ലെന്ന് മാത്രം...
ഷൈനും ആൻഡ്രുവും എല്ലാവരുടെയും കൂടെ അകത്തോട്ടു കയറി..
അതിന്റെ ഇടയിൽ ഷൈൻ അർജ്ജുനെ ഒന്ന് തറപ്പിച്ച് നോക്കി എങ്കിലും അർജുൻ ഷൈനിന് പിടികൊടുക്കാതെ മുഖം മാറ്റി കളഞ്ഞു...
എന്താണ് നടക്കുന്നത് എന്ന് ഷൈനിന് ഇപ്പോളും അറിയില്ലായിരുന്നു...
ഉള്ളിൽ എത്തിയതും എല്ലാവരും സോഫയിൽ ഇരുന്നു...
ഷൈൻ ചുറ്റും നോക്കി.. തന്റെ ബന്ധുക്കളും നേരത്തെ വന്ന ആളും അർജുനും ഒഴിച്ചാൽ പിന്നെ ഹാളിൽ ഉള്ളത് ഒരു സ്ത്രീയും അവരുടെ കൂടെ മറ്റൊരു പെൺകുട്ടിയും വേറെ രണ്ട് മധ്യവയസ്കരും ആയിരുന്നു...ആ സ്ത്രീക്ക് ഷൈനിന്റെ അമ്മയുടെ പ്രായം തൊന്നിക്കുന്നതിനാൽ അവരാവില്ല.. പക്ഷേ ആ പെൺകുട്ടിയെ കണ്ടിട്ട് അവളാണെന്നും തോന്നുന്നില്ല...
അപ്പോ കഥയിലെ നായിക.. അല്ല വില്ലത്തി ഇപ്പൊൾ സീനിൽ ഇല്ല എന്ന് ഷൈനിന് മനസ്സിലായി...
എല്ലാവരും ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കുകയാണ്..
ഒന്ന് തുടങ്ങി കിട്ടാൻ ഉള്ള മടിയാണ് എല്ലാവരുടെയും പ്രശ്നം എന്ന് തോന്നുന്നു...
ഷൈനിന് സത്യത്തിൽ ഇതെല്ലാം കണ്ടിട്ട് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.. പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ അനുഭവിക്കുക തന്നെ... അവസാനം ആരും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ ഷൈനിന്റെ പപ്പ തന്നെ പറഞ്ഞു തുടങ്ങി...
പപ്പ: .. എന്റെ മകൻ നിങ്ങളുടെ മകളോട് ചെയ്തത് പൊറുക്കാൻ ആകാത്ത തെറ്റ് തന്നെ
💬 Comments
View all comments