Chapter Title : Love Or Hate 09 [Rahul Rk]
കണ്ട് സംസാരിക്കണം എന്ന് ഷൈൻ ആഗ്രഹിച്ചിരുന്നു..
എന്നാൽ പിന്നീട് വേണ്ടെന്ന് വച്ചു..അങ്ങനെ യാത്രയോക്കേ പറഞ്ഞ് അവർ പിരിഞ്ഞു...
വീട്ടുകാർ എല്ലാവരും വീട്ടിലേക്കും ഷൈനും ആൻഡ്രുവും നേരെ ഫ്രണ്ട്സിനെ കാണാൻ പാർക്കിലെക്കും ആണ് പോയത്...
പാർക്കിൽ എത്തിയ ആൻഡ്രൂ അരവിന്ദിനെയും വിഷ്ണുവിനെയും വിളിച്ചു...
ആൻഡ്രൂ: നീ പറ ഷൈൻ.. എന്താ അങ്ങിനെ ഒരു തീരുമാനം എടുത്തത്..??
ഷൈൻ: അവന്മാർ കൂടി വരട്ടെ.. അല്ലെങ്കിൽ ഞാനിത് വീണ്ടും പറയണ്ടേ..??
ആൻഡ്രൂ: ആ അത് നേരാ...
അങ്ങനെ അതികം താമസിയാതെ തന്നെ അരവിന്ദും വിഷ്ണുവും എത്തി..
അരവിന്ദ്: എന്താടാ എന്താ ഉണ്ടായേ..??
ആൻഡ്രൂ: സംഭവം വിഷ്ണു പറഞ്ഞ പോലെ തന്നെ.. അവളാണ് ദിയ..
അരവിന്ദ്: അവളോ...?? അവളെങ്ങനെ ഗർഭിണിയായി..??
ഷൈൻ: അവള് ഗർഭിണി ഒന്നും അല്ല.. അതവൾ കള്ളം പറഞ്ഞതാ...
അരവിന്ദ്: എന്തിന്..??
ഷൈൻ: അവൾക്ക് എന്നെ വിവാഹം കഴിക്കണം അതിനു വേണ്ടി..
വിഷ്ണു: ഒന്ന് തെളിച്ച് പറ ഷൈൻ..
ഷൈൻ സംഭവിച്ചതെല്ലാം വീണ്ടും അവരോട് പറഞ്ഞു..
അരവിന്ദ്: ഓഹോ.. അപ്പോ പ്രതികാരം ആണ് അവളുടെ ലക്ഷ്യം അല്ലേ..
ഷൈൻ: ഏയ്.. പ്രതികാരം ഒന്നും അല്ലടാ.. അവള് പാവം.. അവക്കിപ്പഴും എന്നോട് ഇഷ്ടം ആണെടാ.. ഞാൻ അവളോട് ചെയ്ത തെറ്റിന് ഇങ്ങനെ ഒരു പ്രായശ്ചിത്തം ചെയ്യാൻ പറ്റുമെങ്കിൽ അതല്ലെടാ നല്ലത്.. അതാ ഞാൻ വേറൊന്നും നോക്കാതെ ഈ വിവാഹത്തിന് സമ്മതിച്ചത്...
ആൻഡ്രൂ: അപ്പോ അന്ന...
ഷൈൻ: അന്നയെ എനിക്ക് ഇഷ്ടം ആയിരുന്നു.. ഞാൻ നിഷേധിക്കുന്നില്ല.. പക്ഷേ ദിയ.. അവളെ എനിക്കിനിയും കണ്ടില്ലാന്നു നടിക്കാൻ ആവില്ല... അന്നയോട് ഞാൻ ഒന്നും പറയാത്തത് നന്നായി..
💬 Comments
View all comments