Chapter Title : Love Or Hate 09 [Rahul Rk]
ഇപ്പോഴും അവരെ എല്ലാം ഫേസ് ചെയ്യാൻ ചെറിയ ഒരു ചമ്മലും ബുദ്ധിമുട്ടും ഉണ്ടായിരുന്നു..
അത് കൊണ്ട് തന്നെ ഷൈൻ നേരെ മുകളിലെ തന്റെ മുറിയിലേക്ക് നടന്നു...
ഷൈൻ പോകാൻ ഒരുങ്ങിയതും പപ്പ അവനെ വിളിച്ചു...
പപ്പ: ഷൈൻ...
ഷൈൻ പെട്ടന്ന് തന്നെ നിന്ന് തിരിഞ്ഞു നോക്കി...
പപ്പ: ഇവിടെ വാ...
ഷൈൻ പതുക്കെ നടന്ന് പപ്പയുടെ അടുത്തേക്ക് ചെന്നു...
ഷൈൻ അടുത്തെത്തിയതും അദ്ദേഹം സോഫയിൽ നിന്നും എഴുന്നേറ്റു...
പപ്പ: ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതിലും പെരുമാറിയതിലും നിനക്ക് വിഷമം ഉണ്ടോ..??
ഷൈൻ: എന്താ പപ്പാ അങ്ങനെ ചോദിച്ചത്..??
പപ്പ: ആരോ വന്ന് എന്തോ പറഞ്ഞതിന്റെ പേരിൽ ഞാൻ നിന്നെ ക്രൂശിച്ചു എന്ന് നിനക്ക് തോന്നുന്നുണ്ടോ..??
ഷൈൻ: പപ്പാ.. രണ്ട് വർഷം മുന്നേ ആണ് ഇത് നടന്നത് എങ്കിൽ ഒരുപക്ഷേ ഈ സമയത്ത് ഞാൻ ഈ വീട്ടിൽ ഉണ്ടാകുമായിരുന്നില്ല...
പപ്പയോടും എല്ലാവരോടും ഉള്ള ദേഷ്യത്തിന്റെ പുറത്ത് ഞാൻ ഈ വീട് വിട്ടെ പോകുമായിരുന്നു...
ഇത് വരെ ഉള്ള എന്റെ ജീവിതത്തിൽ പപ്പ പറഞ്ഞ പോലെ എന്റെ സ്വന്തം ഇഷ്ടം നോക്കിയാണ് ഞാൻ ജീവിച്ചത്.. നിങ്ങൾക്ക് ആർക്കും ദ്രോഹം അല്ലാതെ നന്മകൾ ഒന്നും ഞാൻ ചെയ്തിട്ടില്ല...
എന്റെ മകൻ എന്ന് പറഞ്ഞ് ലോകത്തിന്റെ മുന്നിൽ അഭിമാനത്തോടെ പറയാൻ തക്ക പ്രവർത്തികൾ ഒന്നും എന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല... എന്നാൽ ഞാൻ കരണം നിങ്ങൾക്ക് എല്ലാവർക്കും അപമാനം ഉണ്ടായിട്ടുണ്ട്.. പലവട്ടം...
പപ്പയുടെ മാനസികാവസ്ഥയിൽ ഞാൻ ആയിരുന്നെങ്കിലും ചിലപ്പോ അത് തന്നെ ചെയ്യുമായിരുന്നു.. വിഷമം തോന്നി എന്നുള്ളത് നേരാണ്.. പക്ഷേ ഞാൻ
💬 Comments
View all comments