Chapter Title : Love Or Hate 09 [Rahul Rk]
എന്തായാലും നീ പ്ലാൻ ചെയ്ത പോലെ തന്നെ നടന്നല്ലോ.. ഇനി എന്താ അടുത്ത പരിപാടി...
ദിയ: കല്യാണം....
മായ: അവിടെയും ഒരു പ്രശനം ഉണ്ടല്ലോ...
ദിയ: എന്ത് പ്രശനം..???
മായ: നമ്മൾ രണ്ട് മതക്കാർ അല്ലേ.. അപ്പോ ഏത് രീതിയിൽ ഉള്ള കല്ല്യാണം ആണ് ചൂസ് ചെയ്യേണ്ടത്..?? ക്രിസ്റ്റ്യൻ സ്റ്റൈൽ ഓർ ഹിന്ദു സ്റ്റൈൽ...
ദിയ: രണ്ടും... പക്ഷേ ആദ്യം അവരുടെ സ്റ്റൈലിൽ തന്നെ വേണം... മനസമ്മതം ചോദിച്ചുള്ള കല്യാണം....
ദിയ വിദൂരതയിലേക്ക് നോക്കി ഉറച്ച ലക്ഷ്യത്തോടെ ആണ് അത് പറഞ്ഞത്...
മായ: അപ്പോ നീ പ്ലാൻ ചെയ്യുന്നത് മനസമ്മതത്തിന് നോ പറയാൻ ആണോ...
അതിനു മറുപടിയായി ദിയ തിരിഞ്ഞ് നിന്ന് മായയെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു...
ദിയ: കിടക്കാൻ നോക്ക്... സമയം ഒരുപാടായി...
അത്രേം പറഞ്ഞ് ദിയ ബെഡിൽ കയറി കിടന്നു...
മായ അപ്പോഴും ഒന്നും മനസ്സിലാകാതെ അന്തം വിട്ട് അവിടെ നിന്നു...
കുറച്ച് കഴിഞ്ഞപ്പോൾ അവളും ദിയയുടെ കൂടെ കയറി കിടന്നു...
??????????
അതിരാവിലെ പതിവിലും സന്തോഷത്തോടെ ആണ് ഷൈൻ എഴുന്നേറ്റത്...
എന്താണെന്ന് അറിയില്ല ഷൈനിന്റെ മുഖത്ത് നല്ല തെളിച്ചം ഉണ്ട്...
ഉള്ളിൽ ഭയങ്കര സന്തോഷവും...
നേരെ പോയി കുളിച്ചു റെഡി ആയി ഡ്രസ്സ് ഒക്കെ മാറി കുട്ടപ്പനായി താഴേക്ക് ചെന്നു...
പപ്പ സോഫയിൽ പതിവ് പോലെ പത്രം വായിച്ച് ഇരിക്കുന്നുണ്ട്...
അളിയൻ കോളജിൽ പോയിക്കാണും..
അമ്മച്ചിയും ചേച്ചിയും പിന്നെ അടുക്കളയിൽ ആവുമല്ലോ...
ഷൈൻ: ഗുഡ് മോണിംഗ് പപ്പാ...
പപ്പ: ഗുഡ് മോണിംഗ്... എന്തൊക്കെ ഇന്ന് പ്രോഗ്രാം...
ഷൈൻ: പ്ലാൻ ചെയ്ത
💬 Comments
View all comments