Chapter Title : Love Or Hate 09 [Rahul Rk]
പ്രോഗ്രാം ഒന്നും ഇല്ല.. പിന്നെ മൂന്ന് മണിക്ക് നമ്മുടെ ഡൽഹിയിൽ ഉള്ള ആ ക്ലൈന്റും ആയി ഒരു വീഡിയോ കോൺഫറൻസ് ഫിക്സ് ചെയ്തിട്ടുണ്ട്...
പപ്പ വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു..
പപ്പ: ഒകെ.. ഗുഡ്...
അപ്പോഴേക്കും അമ്മച്ചി ബ്രേക് ഫാസ്റ്റ്റും ആയി എത്തിയിരുന്നു...
ഇടിയപ്പവും മുട്ടക്കറിയും ആയിരുന്നു...
ഇടിയപ്പം കണ്ടപ്പോൾ തന്നെ ഷൈൻ ആൻഡ്രുവിനെയും പഴയ കാര്യങ്ങളും ഒക്കെ ആണ് ഓർത്തത്...
അതൊക്കെ ഓർത്തപ്പോൾ തന്നെ ഒരു ചെറു പുഞ്ചിരി ചുണ്ടത്ത് വിരിഞ്ഞു...
വളരെ സന്തോഷത്തോടെ ഷൈൻ ഭക്ഷണം മുഴുവൻ കഴിച്ചു തീർത്തു...
രണ്ട് ഇടിയപ്പം കൂടി പ്ലേറ്റിൽ ഇടാൻ പോയ അമ്മച്ചിയോട് വളരെ സ്നേഹത്തോടെ ഷൈൻ വേണ്ടെന്ന് പറഞ്ഞു...
ഷൈൻ മുറ്റത്തേക്ക് ഇറങ്ങിയപ്പൊഴേക്കും ഡ്രൈവർ കുമാരേട്ടൻ വണ്ടി ഒക്കെ കഴുകി തുടച്ച് റെഡി ആക്കി ഇട്ടിരുന്നു...
ഷൈൻ: കുമാരേട്ടാ പോവാം...
കുമാരൻ: പോകാം കുഞ്ഞേ...
ഷൈനിന്റെ മുഖത്തെ രക്തപ്രസാദം കുമാരേട്ടനെ പോലും അൽഭുതപ്പെടുത്തിയിരുന്നു..
ഷൈൻ വണ്ടിയിൽ കയറിയതും കുമാരൻ വണ്ടി മുന്നോട്ടെടുത്തു...
ഷൈൻ പോയപ്പോൾ പാത്രങ്ങൾ എടുത്തു കൊണ്ടിരുന്ന അമ്മച്ചിയുടെ അടുത്തേക്ക് ചെന്ന് ഷൈനിന്റെ പപ്പ ചോദിച്ചു..
പപ്പ: അവന് നല്ല മാറ്റം കാണുന്നുണ്ട്.. അല്ല്യോ ടി...
അമ്മച്ചി: നേരാ.. നല്ല സന്തോഷം ഉണ്ടെന്ന് മുഖം കണ്ടാൽ അറിയാം.. നമ്മളെ പേടിച്ചല്ലെ അവൻ ആ കൊച്ചിനോട് ഒഴിഞ്ഞു മാറി നിന്നത്.. ഇപ്പൊ എല്ലാം ശരിയായതിൻെറ സന്തോഷം ആയിരിക്കും...
പപ്പ: ഹും.....
???????????
ഓഫീസിൽ എത്തിയതും ഷൈൻ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ ഉള്ളിലേക്ക് നടന്നു..
റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടി ഷൈനിന് ഗുഡ് മോണിംഗ് പറഞ്ഞു..
💬 Comments
View all comments