0%

Chapter Title : Love Or Hate 09 [Rahul Rk]

Author : Rahul RK Read All Parts 611
ശരി... ഷൈൻ: ശരി ടാ... ഷൈൻ ഫോൺ കട്ട് ചെയ്തു... ഒന്ന് രണ്ടു മിനിറ്റിനുള്ളിൽ തന്നെ അർജുൻ ദിയയുടെ നമ്പർ അയച്ചു കൊടുത്തു.. ഷൈൻ നേരെ നമ്പർ സേവ് ചെയ്ത് ദിയക്ക്‌ വിളിച്ചു... ദിയ: ഹലോ... ഷൈൻ: ദിയ.. ഞാനാണ് ഷൈൻ... ദിയ: മനസ്സിലായി... പറഞ്ഞോളൂ ഷൈൻ.. ഷൈൻ: ദിയ എനിക്ക് തന്നെ ഒന്ന് കാണണം... ദിയ: എന്തിന്..?? ഷൈൻ: ഒന്ന് നേരിൽ കണ്ട് സംസാരിക്കണം... നമുക്ക് ഇടയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതിപ്പോ തന്നെ പറഞ്ഞ് തീർക്കുന്നതല്ലെ നല്ലത്..?? ദിയ: അതിന്റെ ആവശ്യമില്ല ഷൈൻ... എന്റെ ഉള്ളിൽ ഒന്നും ഇല്ല... ഷൈനിന് കുറ്റബോധം ഉണ്ടെങ്കിൽ അതെന്റെ തെറ്റല്ല... ഷൈൻ: താൻ എന്താ ഇങ്ങനെ ഹാർഷ് ആയി സംസാരിക്കുന്നത്.. ഇപ്പോഴും എന്നോട് ദേഷ്യമാണോ...?? ദിയ: ദേഷ്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ കല്ല്യാണത്തിന് സമ്മതിക്കിലല്ലോ... ഷൈൻ: ഹും.. എന്റെ നമ്പർ ഉണ്ടായിട്ടും എന്താ ഇത്രേം കാലം വിളിക്കാതെയും കാണാതെയും ഇരുന്നത്... ദിയ: വിളിക്കാൻ തോന്നിയില്ല.. ഇപ്പോഴാണ് അതിനു സമയം ആയത് എന്ന് തോന്നി... പിന്നെ കാണാതെ ഇരുന്നു എന്ന് പറയാൻ പറ്റില്ല... ഞാൻ കാണുന്നുണ്ടായിരുന്നു.. തന്റെ ഓരോ വളർച്ചയും.. വിജയവും... എല്ലാം... ഷൈൻ: ഹോ... ദിയ: ഞാൻ പിന്നെ വിളിക്കാം ഇപ്പൊ കുറച്ച് തിരക്കിൽ ആണ്... ഷൈൻ: ഓകെ ദിയ... ദിയ തന്നെ ഫോൺ കട്ട് ചെയ്തിരുന്നു... "അവളുടെ ഉള്ളിൽ ഇപ്പോഴും ചെറിയ ഒരു നീരസം കിടക്കുന്നുണ്ട്.. സാരല്ല കല്ല്യാണം ഒന്ന് കഴിയട്ടെ... ശരിയാക്കി കൊടുക്കാം..." ഇത്രേം പറഞ്ഞ് ഒരോന്നോർത്ത് ചിരിച്ചുകൊണ്ട് ഷൈൻ കസേരയിലേക്ക് ചാഞ്ഞു..... (തുടരും....)

💬 Comments

View all comments