Chapter Title : Love Or Hate 09 [Rahul Rk]
എനിക്ക്.. എനിക്ക് ഷൈനിനെ അത്രക്ക് ഇഷ്ടം ആണ്.. ഷൈൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല... അച്ഛനും അമ്മയും എനിക്ക് വേറെ കല്ല്യാണം ആലോചിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ ആണ് വേറെ വഴി ഇല്ലാഞ്ഞിട്ടാണ് ഞാൻ ഇങ്ങനെ ഒരു കള്ളം പറഞ്ഞത്.. പ്ലീസ് എന്നെ ഷൈനിൽ നിന്ന് പിരിക്കരുത്.. പ്ലീസ് പപ്പാ....
ദിയയുടെ പെട്ടന്നുള്ള പ്രകടനത്തിൽ ഷൈൻ ഉൾപ്പടെ എല്ലാവരും ഞെട്ടിയിരുന്നു...
ഷൈൻ നോക്കിയപ്പോൾ മായ വായ പൊത്തി പതിയെ ചിരിക്കുന്നത് കണ്ടു.. അപ്പോൾ തന്നെ ഇത് എന്തോ പണിയാണ് എന്ന് ഷൈനിന് ബോധ്യമാകാൻ തുടങ്ങിയിരുന്നു... അല്ലെങ്കിലും ഇവൾ ഇങ്ങനെ ഒരു പെർഫോമൻസ് നടത്തേണ്ട കാര്യം ഇല്ലല്ലോ... അർജുൻ ദിയ മായ.. ഈ പഴയ ഗാങ്ങ്... ഇവിടെ വീണ്ടും എനിക്കെതിരെ...
ഷൈൻ എന്ത് ചെയ്യണം പറയണം എന്നറിയാതെ കുഴങ്ങി..
ഇതേ പ്രതിസന്ധിയിൽ തന്നെ ആയിരുന്നു ഷൈനിന്റെ പപ്പയും കുടുംബവും.. ഒരു പെൺകുട്ടി കാൽക്കൽ വീണ് മകനെ വിവാഹം കഴിപ്പിച്ച് തരണം എന്ന് പറയുമ്പോൾ ഏത് അച്ഛനാണ് പകച്ച് പോകാത്തത്...
പപ്പ: മോളെ.. മോൾ എഴുന്നേൽക്ക്.. എന്താണെങ്കിലും നമുക്ക് സംസാരിക്കാം...
ഷൈനിന്റെ പപ്പ ദിയയെ പിടിച്ച് എഴുന്നേൾപ്പിക്കൻ ശ്രമിച്ചു... അവള് എഴുന്നേറ്റ് പപ്പയെ നോക്കി കൊണ്ട് പറഞ്ഞു...
ദിയ: നിങ്ങള് എല്ലാവരും കൂടി എന്നെ ഷൈനിൽ നിന്നും പിരിചാൽ പിന്നെ ആത്മഹത്യ അല്ലാതെ എന്റെ മുന്നിൽ വേറെ വഴി ഇല്ല...
ദിയ ആ പറഞ്ഞതിൽ എല്ലാവരും ഒന്ന് ഞെട്ടി...
ഇവൾ രണ്ടും കൽപ്പിച്ച് ആണെന്ന് ഷൈനിന് മനസ്സിലായി...
ദിയ നിർത്താതെ വീണ്ടും പറഞ്ഞു തുടങ്ങി..
ദിയ: ഞാനും ഷൈനും കോളേജ് മുതലേ
💬 Comments
View all comments