0%

Chapter Title : Love Or Hate 09 [Rahul Rk]

Author : Rahul RK Read All Parts 576
പ്രണയത്തിൽ ആയിരുന്നു... ആത്മാർത്ഥമായി ആണ് ഞങൾ രണ്ടുപേരും പ്രണയിച്ചത്.. കോളേജ് കഴിഞ്ഞതിനു ശേഷവും ഞങ്ങൾ തമ്മിൽ നല്ല ബന്ധം തന്നെ ആണ് ഉണ്ടായിരുന്നത് അതിന്റെ ഇടക്കാണ് ഷൈൻ ബിസിനസിലേക്ക് കടന്നത്.. അതായിരുന്നു ഞങ്ങളുടെ ബന്ധത്തിൽ ഉണ്ടായ ആദ്യത്തെ ഉലച്ചിൽ... വീട്ടുകാർ സമ്മതിക്കില്ല എന്നും മറ്റും പറഞ്ഞ് ഷൈൻ പതിയെ പതിയെ എന്നിൽ നിന്നും അകലാൻ തുടങ്ങി.. പക്ഷേ.. എനിക്ക്.. എനിക്ക് ഷൈൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല... പിന്നെ നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു... ദിയ നേരെ ഷൈനിന്റെ നേരെ നടന്നു വന്നു.. ഷൈനിന്റെ കോളറിൽ കുത്തിപിടിച്ച് കൊണ്ട് കരഞ്ഞു കൊണ്ട് പറയാൻ തുടങ്ങി.. ദിയ: ഷൈൻ.. പ്ലീസ്.. എന്നെ വിട്ട് പോകല്ലേ.... എനിക്ക് താൻ ഇല്ലാതെ പറ്റില്ല ഷൈൻ... ഷൈൻ എന്ത് പറയണം എന്നറിയാതെ തരിച്ചു നിൽക്കുകയാണ്.. എല്ലാവരും ഷൈനിനെ തന്നെ ഉറ്റുനോക്കുകയാണ്... എന്താണ് പറയേണ്ടത് എന്ന് ഷൈനിനും അറിയില്ല..
ആരും ഒന്നും മിണ്ടുന്നില്ല.. ദിയ അപ്പോഴും ഷൈനിന്റെ മാറിൽ തലവച്ച് കരയുകയാണ്... അൽപ നേരം കഴിഞ്ഞപ്പോൾ ദിയ തന്നെ ഷൈനിൽ നിന്നും അകന്ന് മാറി മായയുടെ തോളിലേക്ക് തല ചായ്ച്ചു...ഷൈനിന്റെ പപ്പ ഷൈനിന് നേരെ നടന്നടുത്തു... പപ്പ: ഈ കൊച്ച് പറയുന്നതൊക്കെ ശരിയാണോ..?? ഷൈനിന് എന്ത് മറുപടി പറയണം എന്നറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു... ഷൈൻ അപ്പോഴും ചിന്തിച്ചത് ഇവൾ എന്തിനാണ് ഇങ്ങനെ പറഞ്ഞത് എന്നായിരുന്നു.. എന്ത് കൊണ്ട് അവൾ സത്യം പറഞ്ഞില്ല...?? ഷൈനിനെ ഞെട്ടിച്ചു കൊണ്ട് പപ്പ വീണ്ടും ചോദിച്ചു.. പപ്പ: നിന്നോട് ചോദിച്ചത് കേട്ടില്ലേ..?? ഷൈൻ എന്ത് പറയും എന്ന് അറിയാതെ

💬 Comments

View all comments