Chapter Title : Love Or Hate 09 [Rahul Rk]
വച്ച് തന്നെ എനിക്ക് അറിയാമായിരുന്നു.. ഞാൻ ഇവരെ കോളജിൽ വച്ച് കണ്ടിട്ടുണ്ട്.. ഞാൻ അന്നെ ഇവരോട് എനിക്കിതിൽ എതിർപ്പില്ല എന്ന് അറിയിച്ചതും ആണ്.. പക്ഷേ ഇവർ തമ്മിൽ ഉള്ള പ്രശ്നങ്ങളെ പറ്റി ഒന്നും എനിക്കറിയില്ലായിരുന്നു...
ഷൈനിന്റെ പപ്പ പിന്നീട് പോയത് മായയുടെ കൂടെ നിൽക്കുന്ന ദിയയുടെ അടുത്തേക്ക് ആയിരുന്നു... എന്നിട്ട് അദ്ദേഹം ദിയയോടായി പറഞ്ഞു..
പപ്പ: മോളെ.. മോള് പറഞ്ഞ കള്ളത്തേക്കാൾ വലുതാണ് എന്റെ മകൻ ചെയ്ത തെറ്റ്.. അവന്റെ പപ്പയായ ഞാൻ നിനക്ക് വാക്ക് തരുന്നു.. ഇവൻ എന്റെ മകൻ ആണെങ്കിൽ.. ഇവൻ നിനക്ക് വാക്ക് തന്നിട്ടുണ്ടെങ്കിൽ.. അത് ഞാൻ നിറവേറ്റി തരും...
കാര്യങ്ങൾ കൈ വിട്ടു പോവുകയാണ് എന്ന് ഷൈനിന് മനസ്സിലായി.. ഇനിയും നോക്കി നിന്നാൽ ശരിയാവില്ല.. ഷൈൻ നേരെ പപ്പയോട് പറഞ്ഞു..
ഷൈൻ: എനിക്ക്.. എനിക്ക് ദിയയോട് ഒന്ന് സംസാരിക്കണം..
എല്ലാവരും ഷൈനിനെ തന്നെ ആണ് നോക്കുന്നത്... പെട്ടന്ന് തന്നെ എല്ലാവരും നോട്ടം മാറ്റി ദിയയിലേക്ക് ആക്കി.. അതിൽ നിന്നും തന്നെ അവളുടെ മറുപടിയാണ് പ്രധാനം എന്ന് എല്ലാവർക്കും മനസ്സിലായി..
ദിയ: അതെ.. എനിക്കും ഷൈനിനോട് ഒന്ന് തനിച്ച് സംസാരിക്കണം..
ഏതായാലും കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് എല്ലാവരും അതിനു സമ്മതിച്ചു.. അങ്ങനെ ഷൈനും ദിയയും സംസാരിക്കാനായി പുറത്തേക്കിറങ്ങി..
രണ്ടുപേരും മുറ്റത്തിറങ്ങി നിൽക്കുകയായിരുന്നു.. ദിയ ഷൈനിന് മുന്നിലായി എങ്ങോട്ടോ നോക്കി നിൽക്കുന്നു.. പക്ഷേ ഷൈനിന് പാഴാക്കി കളയാൻ സമയം ഇല്ലായിരുന്നു..
ഷൈൻ: ദിയ.. എന്താ തന്റെ ഉദ്ദേശം..??
ദിയ തിരിഞ്ഞു നിന്ന് ഷൈനിനെ നോക്കി പുച്ഛത്തോടെ ഒന്ന് പുഞ്ചിരിച്ചു..
എന്നിട്ട് പറഞ്ഞു തുടങ്ങി..
💬 Comments
View all comments