0%

Chapter Title : Love Or Hate 09 [Rahul Rk]

Author : Rahul RK Read All Parts 579
ദിയ: പണ്ട് താൻ എന്നോട് പറഞ്ഞത് ഓർമയുണ്ടോ ഷൈൻ..?? ഞാൻ തന്നെ പ്രണയിക്കുന്നത് തന്റെ കാശ് കണ്ടോ സൗന്ദര്യം കണ്ടോ ഒക്കെ ആണെന്നല്ലെ അന്ന് താൻ പറഞ്ഞത്.. അപ്പോ അത് അങ്ങനെ തന്നെ ഇരിക്കട്ടെ.. ഷൈൻ: ദിയ പ്ലീസ്.. തന്നോട് ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ്.. ഞാൻ സമ്മതിക്കുന്നു.. പക്ഷേ.. പക്ഷേ താൻ .. ദിയ: ഷൈൻ.. താൻ അന്ന് എന്നോട് ഒന്നും മിണ്ടാതെ എന്നെ വിട്ട് പോയിരുന്നെങ്കിൽ പോലും എനിക്ക് തന്നോട് ഇത്ര ദേഷ്യം വരില്ലായിരുന്നു.. പക്ഷേ താൻ അന്ന് പറഞ്ഞ ആ വാക്കുകൾ അതെനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ഷൈൻ.. ഷൈൻ: താൻ പിന്നെ എന്താ എല്ലാവരോടും കള്ളം പറഞ്ഞത്..?? ദിയ: നമ്മുടെ പ്രതികാര കഥ ഒക്കെ നമ്മുടെ മാത്രം സ്വകാര്യതയല്ലെ ഷൈൻ.. അതെന്തിനാ പാവം നമ്മുടെ വീട്ടുകാർ അറിയുന്നത്... ഷൈൻ: ദിയ.. ഞാൻ എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണ് പക്ഷേ.. താൻ ദയവ് ചെയ്ത് ഈ നാടകം നിർത്ത്... ദിയ: താൻ അങ്ങനെ വലിയ പ്രായശ്ചിത്തം ഒന്നും ചെയ്യണ്ട.. ഞാൻ സ്നേഹിച്ചതും വിവാഹം ചെയ്യണം എന്നാഗ്രഹിചതും തന്നെ മാത്രം ആണ്.. അത് നടക്കണം.. ഐ മീൻ.. നമ്മുടെ വിവാഹം നടക്കണം... ഷൈൻ ആദ്യം ഒന്നാലോചിച്ചു.. പിന്നെ ദിയയോട് മറുപടി പറഞ്ഞു..
ഷൈൻ: ഓകെ.. ഞാൻ സമ്മതിച്ചു.. നമ്മുടെ വിവാഹത്തിന് എനിക്കും സമ്മതമാണ്... ദിയ: ശരി.. എന്നാൽ വാ.. ഉള്ളിൽ പോയി പറയാം.. ദിയ പോകാൻ ഒരുങ്ങിയതും ഷൈൻ തടഞ്ഞു... ഷൈൻ: ദിയ... ദിയ: ഹും..?? ഷൈൻ: അർജുൻ.. അർജുൻ എന്താ ഇവിടെ..??

💬 Comments

View all comments